|    Sep 19 Wed, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യാത്രികരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഡിജിസിഎ

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക്് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശം. കൊച്ചിയിലേക്കു വരേണ്ട 71ഉം പോവേണ്ട 74ഉം ആഭ്യന്തര വിമാനസര്‍വീസുകളില്‍ വരേണ്ട 23ഉം പോവേണ്ട 24ഉം സര്‍വീസുകള്‍ തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും അയല്‍സംസ്ഥാനങ്ങളിലുള്ള തൊട്ടടുത്ത വിമാനത്താവളങ്ങളായ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഏറ്റവും കുറഞ്ഞ യാത്രക്കൂലി മാത്രമേ ഈടാക്കാവൂ എന്നു നിര്‍ദേശിച്ചു. ഇതിനു പുറമേ, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം വിമാനത്താവളങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍നിന്ന് ആരംഭിക്കുന്നതുമായ 32 സര്‍വീസുകളുടെ യാത്രാനിരക്ക് ഡിജിസിഎ എല്ലായ്പ്പോഴും നിരീക്ഷിക്കുന്നുണ്ട്. കൂടിയ നിരക്ക് ഈടാക്കുന്ന എയര്‍ലൈനുകളോട് നിരക്കു താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഡിജിസിഎ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss