|    Jul 22 Sat, 2017 8:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യാത്രികനെ ആക്രമിച്ച് സ്വര്‍ണക്കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

Published : 4th August 2016 | Posted By: SMR

തൃശൂര്‍: കുരിയച്ചിറ ഗോസായിക്കുന്നിനു സമീപം ബൈക്ക് യാത്രികരെ കാറിടിപ്പിച്ചുവീഴ്ത്തി മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. കരുവന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ അന്‍സാര്‍(36), ചിയാരത്ത് സ്ഥിരതാമസമാക്കിയ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേഠ്(40) എന്നിവരാണ് അറസ്റ്റിലായത്. വെസ്റ്റ് സിഐ വി കെ രാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ജൂലൈ ഒന്നിന് രാത്രിയിലാണു സംഭവം. പണിതീര്‍ത്ത സ്വര്‍ണാഭരണങ്ങളുമായി ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോയ കുരിയച്ചിറ സ്വദേശി ആന്റോയെ കാറിലെത്തി ഇടിച്ചുവീഴ്ത്തിയാണ് സംഘം സ്വര്‍ണം കവര്‍ന്നത്. പ്രതികള്‍ നാലുപേരുണ്ടെന്ന് ആന്റോ മൊഴി നല്‍കിയിരുന്നു. കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ അതിവേഗത്തില്‍ കാറോടിച്ചാണു രക്ഷപ്പെട്ടത്. വാഹനങ്ങള്‍ നിരന്തരം കടന്നുപോവുന്ന സംസ്ഥാന പാതയില്‍ തെളിവുകള്‍ ശേഷിപ്പിക്കാതെ നടന്ന കവര്‍ച്ച പോലിസിനെ വട്ടംകറക്കിയിരുന്നു.
സമീപത്തെ സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പോലിസിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ല. പിന്നീട് സമാനമായ മറ്റൊരു കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. മറ്റൊരു സ്വര്‍ണവ്യാപാരിയെ റെയില്‍വേസ്റ്റേഷനടുത്ത് കാറുപയോഗിച്ച് തടഞ്ഞ് ഇവര്‍ ബാഗ് തട്ടിയെങ്കിലും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ല. ഈ വ്യാപാരിയില്‍നിന്ന് പ്രതികളിലേക്കു വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ പോലിസിനു ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക