|    Sep 22 Sat, 2018 1:23 pm
FLASH NEWS

യാത്രാ സൗകര്യം നിഷേധിക്കുന്നതിന് എതിരേ നിയമനടപടി വരുന്നു

Published : 27th May 2018 | Posted By: kasim kzm

കോഴിക്കോട്: നിപാ വൈറസ് ബാധിതരെ ചികില്‍സിക്കുന്നവരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ക്ക് ചില സ്വകാര്യ ബസ് ജീവനക്കാര്‍ ഭ്രഷ്ട് ഏര്‍പ്പെടുത്തിയതിനെതിരേ കര്‍ശന നടപടി വരുന്നു.
നിപാ വൈറസ് ബാധയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ചില ബസ് ജീവനക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് വാര്‍ത്തയായതോടെയാണ് ഇത്തരത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. കോഴിക്കോട്, വടകര റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരോടാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിലെ ഒരു നഴ്‌സിനെ ബസിലെ സീറ്റില്‍ നിന്ന് മാറ്റിയിരുത്തിയതും. ഇവരില്‍ നിന്ന് ടിക്കറ്റിന്റെ പണം വാങ്ങാന്‍ കണ്ടക്റ്റര്‍ തയ്യാരാവാതിരുന്നതും പരാതിയായിരുന്നു. സ്ഥിരമായി ഒരേ ബസില്‍ യാത്ര ചെയ്തുവരുന്നവര്‍ക്കാണ് ബസ് ജീവനക്കാരുടെ അവഹേളനം ഏറ്റുവാങ്ങേണ്ടി വരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെയുള്ള ചില ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും രോഗികളെ വാഹനത്തില്‍ കയറ്റുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും പെരുമാറ്റം ബസ് ജീവനക്കാരില്‍ നിന്നോ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരില്‍ നിന്നോ ഉണ്ടായി എന്നു പരാതി ലഭിച്ചാല്‍ പെര്‍മിറ്റും സൈസന്‍സും റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss