|    May 27 Sat, 2017 2:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യാത്രാ ഇന്‍ഷൂറന്‍സ് പോളിസിയുടെ എണ്ണത്തില്‍ വര്‍ധന

Published : 29th July 2016 | Posted By: SMR

ദോഹ: യാത്രാ ഇന്‍ഷൂറന്‍സ് പോളിസിക്കായി താല്‍പര്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായി റിപോര്‍ട്ട്. എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2016ന്റെ ആദ്യ പാദത്തില്‍ യാത്രാ ഇന്‍ഷൂറന്‍സ് പോളിസിയുടെ എണ്ണത്തില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. വരും വര്‍ഷങ്ങളിലും ഇന്‍ഷൂറന്‍സ് പോളിസിയുടെ കാര്യത്തില്‍ ഈ വര്‍ധന തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ നടന്ന ആക്രമണങ്ങളും വര്‍ധിച്ചുവരുന്ന അപകടസാഹചര്യങ്ങളും ഭീഷണിയുമെല്ലാം  യാത്രാ ഇന്‍ഷൂറന്‍സിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളാണ് മിക്കവരെയും യാത്രാ ഇന്‍ഷൂറന്‍സെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്  ദോഹയിലെ പ്രമുഖ യാത്രാ ഏജന്‍സി പ്രതിനിധി ചൂണ്ടിക്കാട്ടി. പോളിസിയുടെ സ്വഭാവം അനുസരിച്ച് ആനുകൂല്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മികച്ച ആനുകൂല്യങ്ങളാണ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 2013 ല്‍ സ്പെയിന്‍, ഇറ്റലി, പാരിസ്, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് യാത്രാ ഇന്‍ഷൂറന്‍സ് ആവശ്യമായിരുന്നത്.
അക്കാലത്ത് പ്രതിദിനം കുറഞ്ഞത് മൂന്ന് ഇന്‍ഷൂറന്‍സ് നല്‍കിയിരുന്നെന്ന് പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധി പറഞ്ഞു. വര്‍ഷത്തില്‍ 900 ഇന്‍ഷൂറന്‍സുകള്‍ വരെ നല്‍കി. പക്ഷേ കുടുംബത്തെ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും കമ്പനി പറഞ്ഞു. 2014 ആയപ്പോഴേക്കും ഇന്‍ഷൂറന്‍സ് വേണ്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
2014നെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വര്‍ധനയാണ്  കഴിഞ്ഞവര്‍ഷം ഉണ്ടായത്. അതേസമയം, ഈ വര്‍ഷം ആദ്യപകുതിയില്‍  ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായതെന്നും കമ്പനി വ്യക്തമാക്കി.
വിദേശ രാജ്യത്തായിരിക്കുമ്പോല്‍ എന്തെങ്കിലും രോഗമോ അപകടമോ സംഭവിക്കുന്നത് യാത്രക്കാരനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്.
എന്നാല്‍,  ഒട്ടുമിക്ക യാത്രക്കാരും യാത്രാ ഇന്‍ഷൂറന്‍സിന്റെ നേട്ടങ്ങളെക്കുറിച്ച് ബോധവാന്‍മാരാണ്. ഏതാനും ഏഷ്യന്‍ രാജ്യങ്ങളും ഷൈന്‍ഗെന്‍ ഇതര രാജ്യങ്ങളും യാത്രാ ഇന്‍ഷൂറന്‍സ് വേണമെന്ന നയം നടപ്പാക്കിക്കഴിഞ്ഞു. തുര്‍ക്കി, ആസ്ത്രേലിയ, മലേഷ്യ എന്നിവയും സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്റയ്ന്‍, ദുബൈ എന്നി രാജ്യങ്ങളും ഇന്‍ഷൂറന്‍സ് നയം പിന്തുടരുന്നുണ്ട്. പൊതുവേ സമാധാനവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് യാത്രക്കാര്‍  ഇന്‍ഷൂറന്‍സ് എടുക്കുന്നത്.
റഷ്യ, മാലിദ്വീപ്, യുകെ തുടങ്ങിയ രാജ്യങ്ങളും യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
യൂറോപ്പില്‍ പഠിക്കുന്ന 70 ശതമാനം ഖത്തരികളും 30 ശതമാനം പ്രവാസികള്‍ക്കും യാത്രാ ഇന്‍ഷൂറന്‍സ് പോളിസിയുടെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ ഇരുപത് മുതല്‍ മുപ്പത് ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് മറ്റൊരു പ്രമുഖ യാത്രാ ഏജന്‍സി പറഞ്ഞു,

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day