|    May 21 Mon, 2018 6:47 am
Home   >  Todays Paper  >  Page 1  >  

യാത്രാവിലക്കില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് രാമചന്ദ്രന്‍ പിള്ള

Published : 6th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി കൊച്ചി: ബിനോയ് കോടിയേരിക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്കില്‍ സിപിഎം ഇടപെടില്ലെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇത് സ്വകാര്യ വിഷയമാണ്. ബിനോയിക്കെതിരേ കേസുണ്ടെങ്കില്‍ അദ്ദേഹം തന്നെ അത് തീര്‍ക്കും. ഈ വിഷയം പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട പണമിടപാടല്ല. അതിനാല്‍ പാര്‍ട്ടി ഈ വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. പണമിടപാട് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയിക്കെതിരേ കേസ് നല്‍കിയ യുഎഇയിലെ ടൂറിസം കമ്പനി സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച കാര്യം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബിയും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.അതേസമയം, ബിനോയിയുടെ ഇടപാട് വ്യക്തിപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.  ഇതിലേക്ക് സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ല.  കേസ് നടത്താന്‍ കഴിവുള്ളവരാണല്ലോ ഇത്തരം വ്യവസായം ചെയ്യുന്നത്. കരുനാഗപ്പള്ളി കോടതിയുടെ വിധി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ശുദ്ധ അനാവശ്യമാണ് കരുനാഗപ്പള്ളി കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss