|    Mar 28 Tue, 2017 2:18 am
FLASH NEWS

യാത്രാക്ലേശം തീരാതെ നീലീശ്വരം-നടുവട്ടം റോഡ്

Published : 7th August 2016 | Posted By: SMR

കാലടി: വര്‍ഷങ്ങളായി നീലീശ്വരം-നടുവട്ടം റോഡ് പണിതുടങ്ങിയിട്ട്, ഇതുവരെ എങ്ങുംഎത്തിയിട്ടില്ല. കുഴികളും വെള്ളക്കെട്ടും ഇന്നും തീരാശാപമായി തുടരുന്നു.
കാലടി, മഞ്ഞപ്ര, പെരുമ്പാവൂര്‍, മലയാറ്റൂര്‍, കോതമംഗലം എന്നീ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ പോവുന്നതിനുള്ള പ്രധാന റോഡാണിത്. ടാറിങ്ങിനും കാനനിര്‍മാണത്തിനും കട്ടവിരിക്കലിനുമായി 3.5 കിലോമീറ്റര്‍ റോഡില്‍ കോടികളാണ് ചെലവഴിച്ചത്.
ഓരോ തവണയും റോഡ് പണി നടക്കുമ്പോള്‍ ആഴ്ചകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നത് റോഡിനിരുവശവും താമസിക്കുന്ന പ്രദേശവാസികളെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഈ റോഡിലെ യാത്രാക്ലേശത്തിനു കാരണം. പലപ്പോഴും രാത്രികാലങ്ങളിലാണ് കട്ടവിരിക്കലും മറ്റു പണികളും നടക്കുന്നത്.
ഈ സമയങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാത്തതുകാരണം കോണ്‍ട്രാക്ടര്‍ തോന്നിയ രീതിയിലാണ് പണി നടത്തുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള പണികളാണ് ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെയാവാനുള്ള പ്രധാന കാരണം. പണികള്‍ കഴിഞ്ഞ് മാസങ്ങള്‍ തികയുന്നതിനുമുമ്പ് കുഴികളും വെള്ളക്കെട്ടും രൂപപ്പെടുന്നു.
കോടികളാണ് ഈ റോഡ് വര്‍ക്കിന്റെ പേരില്‍ സര്‍ക്കാരിന്റെ പൊതുഖജനാവില്‍നിന്നു നഷ്ടപ്പെടുന്നത്. എത്രയുംപെട്ടെന്ന് നീലീശ്വരം-നടുവട്ടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും റോഡ് പണിയില്‍ നടന്നിട്ടുള്ള അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളായ കണ്‍വീനര്‍ ടി ഡി സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് നെല്‍സണ്‍ മാടവന, മണി തൊട്ടിപ്പറമ്പില്‍, പൗളിന്‍ കൊറ്റമം, സെബാസ്റ്റ്യന്‍ ഇലവുകുടി, ഡെന്നീസ് കന്നപ്പിള്ളി, വിഷ്ണു വള്ളിയാംകുളം, സഞ്ജു പൗലോസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day