|    Oct 23 Mon, 2017 10:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യാത്രചോദിക്കാന്‍ ഐഎന്‍എസ് വിരാട് കൊച്ചിയില്‍

Published : 29th July 2016 | Posted By: SMR

കൊച്ചി: അടുത്തവര്‍ഷം ഡീ-കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായി അവസാനയാത്രയില്‍ അറബിക്കടലിന്റെ റാണിയെ കണ്ട് യാത്രചോദിക്കാന്‍ ലോകത്തെ ഏറ്റവും പഴക്കം ചെന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിരാട് കൊച്ചിയിലെത്തി. ഇന്നലെയാണ് ഐഎന്‍എസ് വിരാട് കൊച്ചിയിലെത്തിയത്. ഒക്ടോബര്‍ അവസാനംവരെ ഐഎന്‍എസ് വിരാട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കപ്പല്‍തുറയില്‍ ഉണ്ടാവും. തുടര്‍ന്നാണ് ഡീ-കമ്മീഷന്‍ ചെയ്തു പൊളിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ എക്കാലത്തേയും അഭിമാനമായ വിരാടിനെ തിരികെ മുംബൈയിലേക്ക് കൊണ്ടുപോവുക. ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ഏറ്റവും അവസാനത്തെ ബ്രീട്ടീഷ് നിര്‍മിത വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിരാട്. 2013ല്‍ ഐഎന്‍എസ് വിക്രമാദിത്യ നാവികസേനയുടെ ഭാഗമാവുന്നതുവരെ ഇന്ത്യന്‍ നാവികസേനയുടെ മുഖ്യപടക്കപ്പലായിരുന്നു ഐഎന്‍എസ് വിരാട്. ഇന്ന് ലോകത്ത് സര്‍വീസിലിരിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിമാനവാഹിനി കപ്പലാണിത്. 1959ലാണ് ബ്രീട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായി എച്ച്എംഎസ് ഹെംസ് എന്ന പേരില്‍ ഈ കപ്പല്‍ നീറ്റിലിറക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക