|    Oct 19 Thu, 2017 10:06 pm
FLASH NEWS

യാത്രക്കിടെ സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു

Published : 4th October 2017 | Posted By: fsq

 

കരുനാഗപ്പള്ളി:  യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കരുനാഗപ്പള്ളി -ശാസ്താംകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫ എന്ന സ്വകാര്യ ബസ്സിന്റെ ടയറാണ് ഊരിത്തെറിച്ചത്.  ഇന്നലെ വൈകീട്ട് മൂന്നോടെ കരുനാഗപ്പള്ളിയില്‍ നിന്നും ഭരണിക്കാവിലേയ്ക്ക് പോകുംവഴി തഴവാ അമ്പലമുക്ക് ജങ്ഷന് സമീപമായിരുന്നു അപകടം. നിറയെ സ്‌കൂള്‍,കോളജ് കുട്ടികളും മറ്റു യാത്രക്കാരുമായി വന്ന ബസ്സിന്റെ മുന്‍ ടയര്‍ ആക്‌സില്‍ ഉള്‍പ്പടെ ഊരി  റോഡിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തിങ്ങിനിറഞ്ഞ് നിന്ന യാത്രക്കാര്‍ അപകടത്തെ തുടര്‍ന്ന് പരിഭ്രാന്തരായി നിലവിളിച്ചു.    സമീപത്തെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. റോഡില്‍ ഈസമയം വാഹനങ്ങള്‍ കുറവായത് അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായി. ഇതേ സ്വകാര്യ ബസ് 2016 ലും അരമത്ത് മഠം ജങ്ഷന് സമീപം സമാന രീതിയില്‍ അപകടമുണ്ടായിട്ടുണ്ട് എന്നും ആരോപണം ഉണ്ട്. കാലപ്പഴക്കം ചെന്ന ബസ് ചെറിയ അറ്റകുറ്റപ്പണി നടത്തി വീണ്ടും സര്‍വീസ് നടത്തുകയായിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ ആരോപിച്ചു. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ വാഹന പരിശോധന കൃത്യമായി നടത്താത്തതിനാലാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക