|    Jan 21 Sat, 2017 8:57 pm
FLASH NEWS

യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് നാലാം മൈല്‍-വാഗമണ്‍ റോഡ്

Published : 26th September 2016 | Posted By: SMR

ഉപ്പുതറ: നാലാംമൈല്‍- വാഗമണ്‍ റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ ആരുമില്ലാത്തതാണ് ദുര്‍ഗതിക്ക് കാരണം. നെടുങ്കണ്ടം കട്ടപ്പന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് രോഗികളുമായി കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് ആംബുലന്‍സ് കടന്നു പോവുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്. റോഡ് ഇതുവരെ പൊതുമരാമത്ത് വകുപ്പ്   ഏറ്റെടുത്തിട്ടില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡായിരുന്നു ഇത്. നാല് വര്‍ഷം മുമ്പ് ഇഎസ് ബിജിമോള്‍ എംഎല്‍എ റോഡിന്റെ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തുകയും ചെയ്തതോ ടെ പഞ്ചായത്ത് റോഡിനെ കൈവിട്ടു.
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. ഇതോടെ റോഡിന്റെ ഉത്തരവാദിത്വം ആര്‍ക്കും ഇല്ലാതായി.
ആര് അറ്റകുറ്റപ്പണി നടത്തുമെന്ന തര്‍ക്കമാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്.ഈ ദുര്‍ഘട പാതയിലൂടെ രോഗികളെയും കൊണ്ട് സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിയില്ല.ഇത് പലപ്പോഴും ജീവന്‍ പൊലിയുന്നതിന് കാരണമായിട്ടുണ്ട്.വിനോദ സഞ്ചാരികള്‍ക്ക് തേക്കടിയില്‍ നിന്ന് വാഗമണ്ണിലെത്താനുള്ള എളുപ്പമാര്‍ഗമാണ് കാല്‍നടയാത്രപോലും ദുഷ്‌കരമാവും വിധത്തില്‍ കിടക്കുന്നത്.റോഡിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക