|    Jan 25 Wed, 2017 2:57 am
FLASH NEWS

യാത്രക്കാരെ ആശുപത്രിയിലെത്തിക്കുന്ന ഹെല്‍മെറ്റ് ഉടന്‍ വിപണിയിലെത്തും

Published : 22nd June 2016 | Posted By: mi.ptk

helpmet

അപകടം പറ്റുന്ന ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാന്‍ സൗകര്യമൊരുക്കുന്ന ഹെല്‍മെറ്റുമായി തായ് ഹെല്‍ത്ത് ഫൗണ്ടേഷന്‍.സിംകാര്‍ഡിന്റെയും ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍മെറ്റിന്റെ പേര് ‘ഹെല്‍പ്‌മെറ്റ്’ എന്നാണ്.
ഗുരുതരമായി അപകടം പറ്റുകയാണെങ്കില്‍ ഇതിന്റെ സെന്‍സര്‍ സംവിധാനം പ്രത്യേക അലാറത്തോടെ അധികൃതരെ വിവരം അറിയിക്കും.കൂടാതെ ഹെല്‍മെറ്റ് തന്നെ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പാടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചെറിയ അപകടമാണ് സംഭവിക്കുന്നതെങ്കില്‍ ഹെല്‍മെറ്റ് പ്രവര്‍ത്തിക്കില്ല.

Helpmet-1
ഇതിനായി ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനിയുടെ പ്രത്യേക വെബസൈറ്റില്‍ രേഖപ്പെടുത്തും. ഉപഭോക്താവിന്റെ താമസ സ്ഥലത്തെ മേല്‍വിലാസം, ഫോണ്‍നമ്പര്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഉള്‍പ്പെടുത്തുക. നിലവില്‍ ഹെല്‍മെറ്റ് വിപണിയിലെത്തിയിട്ടില്ലെങ്കിലും നിര്‍മാണം പുരോഗമിക്കുന്ന ഹെല്‍മമെറ്റ് ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 491 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക