|    Oct 23 Tue, 2018 8:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യാത്രക്കാരുടെ ഉറക്കം ‘കളഞ്ഞ്’റെയില്‍വേ

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: റിസര്‍വ് യാത്രക്കാരുടെ ഉറക്കസമയത്തില്‍ കുറവുവരുത്തി റെയില്‍വേ അധികൃതര്‍. ഒരു മണിക്കൂര്‍ സമയമാണു കുറവു വരുത്തിയത്. ഇതുവരെ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാണ് ഉറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇനി രാത്രി 10 മുതല്‍ രാവിലെ ആറു വരെ എട്ടു മണിക്കൂറേ ഉറങ്ങാനാവൂ. യാത്രക്കാര്‍ കൂടുതല്‍ സമയം ഉറങ്ങുന്നതു സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നു വ്യക്തമായതിനെ തുടര്‍ന്നാണു റെയില്‍വേ ഉറക്ക സമയക്രമം സംബന്ധിച്ച് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചതെന്നു റെയില്‍വേ മന്ത്രാലയം വക്താവ് അനില്‍ സക്‌സേന വ്യക്തമാക്കി. ബര്‍ത്തിന്റെ അവകാശം സംബന്ധിച്ച് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതില്‍ പ്രധാന തര്‍ക്കം ഉണ്ടാവുന്നത് ഉറക്കസമയത്തെക്കുറിച്ചാണ്. ഇത് പരിഗണിച്ചാണു പുതിയ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തുവിടുന്നതെന്നും അനില്‍ സക്‌സേന വ്യക്തമാക്കി. പുതിയ നിര്‍ദേശം എല്ലാ റിസര്‍വ്ഡ് കോച്ചുകള്‍ക്കും ബാധകമായിരിക്കും. അതേസമയം ഗര്‍ഭിണികള്‍, അസുഖബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പുതിയ രീതിയില്‍ ഇളവുണ്ട്. ബാക്കി സമയം മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കണമെന്നു റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ട്രെയിനിലെ സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്കു രാത്രി 10 മുതല്‍ രാവിലെ ആറു വരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനും സാധിക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss