|    Oct 22 Sun, 2017 3:05 am

യാത്രക്കാരന്‍ ബസ്സില്‍ നിന്നുവീണ സംഭവം; ഡ്രൈവര്‍ പിഴയടച്ച് മാപ്പു പറഞ്ഞു

Published : 21st March 2017 | Posted By: fsq

 

പാലാ: യാത്രക്കാരന്‍ ബസ്സില്‍ നിന്നു വഴിയില്‍ തെറിച്ചുവീണ സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിഴയടച്ച് മാപ്പു പറഞ്ഞു. കോട്ടയം-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുഴിത്തോട്ട് ബസ്സിന്റെ ഡ്രൈവര്‍ സുനോജ് കെ എസ് ആണ് സംഭവത്തില്‍ പിഴയടച്ച് മാപ്പു പറഞ്ഞത്.
കണ്ടക്ടര്‍ സന്ദീപ് എം യു വും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടോജോ എം തോമസ് മുമ്പാകെ മാപ്പ് എഴുതി നല്‍കി. കഴിഞ്ഞ 15ന് രാവിലെ മുനിസിപ്പല്‍ കോംപ്ലക്‌സിനു മുന്നിലെ വെയിറ്റിങ് ഷെഡ്ഡിനു സമീപമായിരുന്നു സംഭവം. അലക്ഷ്യമായി ബസ് മുന്നോട്ടെടുത്തപ്പോള്‍ വാതിലിലൂടെ ഒരാള്‍ തെറിച്ചു റോഡിലേയ്ക്കു വീഴുകയായിരുന്നു.
സമീപത്തുള്ളവര്‍ ഓടിയെത്തി ആളെ സഹായിക്കുന്നതിനിടെ സംഭവം മറ്റൊരു വാഹനത്തിലിരുന്നു കണ്ട മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ബസ് ഡ്രൈവറെ വിവരം ധരിപ്പിച്ചു. എന്നാല്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ ശേഷം വീണ ആളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ ബസ്സുമായി പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് എബി അധികൃതര്‍ക്കു പരാതി നല്‍കുകയും സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തതോടെ ആയിരക്കണക്കിനാളുകള്‍ ഡ്രൈവറുടെ നടപടിക്കെതിരേ പ്രതിഷേധമുയര്‍ത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട പാലാ ജോയിന്റ് ആര്‍ടിഒ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു പിഴയായി ആയിരം രൂപ ഈടാക്കുകയും തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും നിരുപാധികം മാപ്പെഴുതി നല്‍കുകയും ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക