|    Nov 15 Thu, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യാത്രക്കാരന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു: വിമാനം വൈകി

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മിലാനിലേക്കു പോവേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിലേക്ക് യാത്രക്കാരന്‍ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം വൈകി. എ1 138 മിലാന്‍ ഡല്‍ഹി ഫ്‌ളൈറ്റാണ് രണ്ടര മണിക്കൂറോളം വൈകിയത്. ഇതിലെ യാത്രക്കാരനായ ഗുര്‍പ്രീത് സിങാണ് പൈലറ്റിന്റെ മുറിയില്‍ കയറാന്‍ ശ്രമിച്ചത്. അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളെ പോലിസിനു കൈമാറി.
സംഭവത്തെ തുടര്‍ന്ന് ഗുര്‍പ്രീതിനെ നിരോധിത യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.
2017 ഒക്ടോബറില്‍ വിമാനം ഹൈജാക്ക് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ബ്രിജു കിഷോര്‍ ലാലയെ ആണ് എയര്‍ ഇന്ത്യ ആദ്യമായി നിരോധിത യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ശിവസേന എംപി രവീന്ദ്ര വാദിനെയും എയര്‍ നിരോധിത യാത്രികരുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss