|    May 23 Tue, 2017 1:03 am
FLASH NEWS

യാത്രക്കാരന്റെ പിന്നാലെ കൂടുന്ന സ്യൂട് കെയ്‌സ് റെഡി

Published : 25th July 2016 | Posted By: mi.ptk

cowarobot-r1

യാത്രയിലുടനീളം ഒരു പെട്ടിയും തള്ളി നടക്കാന്‍ ഇഷ്ടമില്ലാത്തവരാണ് നമ്മളെല്ലാവരും. ഭാരമുള്ള പെട്ടിയും വലിച്ച് നടക്കുമ്പോള്‍ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും ഈ പെട്ടിയ്ക്ക് തനിയെ നടന്ന് വരാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്. എങ്കിലിതാ ഈ സ്യൂട് കെയ്‌സ് നിങ്ങളുടെ പിന്നാലെ വരും. നിങ്ങള്‍ തള്ളുകയോ,ഉരുട്ടുകയോ ഒന്നും വേണ്ട. യാത്രക്കാരന് പിന്നാലെ പോകുന്ന സ്യൂട് കെയ്‌സ് നിര്‍മിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയിരക്കുകയാണ് ചൈന. സ്വന്തമായി ഡ്രൈവ് ചെയ്ത് വഴിയിലുള്ള തടസങ്ങളില്‍ നിന്നെല്ലാമൊഴിഞ്ഞ് യാത്രക്കാരന് പുറകെ പോകുന്ന ഈ സ്മാര്‍ട്ട് സ്യൂട് കെയ്‌സിന്റെ പേര് കോവാറോബോട്ട് ആര്‍ 1 എന്നാണ്. യാത്രക്കാരന്റെ കൈയ്യില്‍ കെട്ടിയിരിക്കുന്ന ബ്രെയ്‌സ്‌ലെറ്റാണ് സ്യൂട് കെയ്‌സിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കൈ അകലത്തില്‍ ഈ സ്യൂട് കെയ്‌സ് സഞ്ചരിക്കും.

സ്യൂട് കെയ്‌സിന്റെ പ്രത്യേകതകള്‍ പരിചയപ്പെടുത്തുന്ന വീഡിയോ കാണാം:

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day