|    Jan 21 Sat, 2017 7:43 am
FLASH NEWS

യാത്രക്കാരന്റെ അസ്വാഭാവിക പെരുമാറ്റം, ദുബൈ-കോഴിക്കോട് വിമാനം മുംബൈയിലിറക്കി

Published : 28th July 2016 | Posted By: G.A.G

മുംബൈ: യാത്രക്കാരിലൊരാള്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ദുബയ് കോഴിക്കോട് ഇന്‍ഡിഗോ വിമാനം മുംബൈയില്‍ അടിയന്തിരമായി ഇറക്കി. ഇയാളെ പുറത്താക്കിയശേഷം വിമാനം യാത്ര തുടര്‍ന്നു. വിമാനത്തില്‍വച്ച് ഇയാള്‍ അസ്വാഭാവികമായ രീതിയില്‍ പെരുമാറിയതിനെത്തുടര്‍ന്ന് വിമാനജീവനക്കാര്‍ ഇടപെട്ടപ്പോള്‍ ആദ്യം ശാന്തനായ ഇയാള്‍ പിന്നീട് അക്രമാസക്തനാവുകയായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ച മുംബൈയില്‍ ഇറക്കുകയായിരുന്നുവെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.  ഇയാളെ സി ഐഎസ് എഫിന് കൈമാറിയതായും കമ്പനി അറിയിച്ചു.
അതേസമയം യാത്രക്കാരന്‍ ഐ എസ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും വാര്‍ത്തവന്നിരുന്നു. ദേശീയമാധ്യമങ്ങളടക്കം ഇത് വലിയ പ്രാധാന്യത്തോടെ റിപോര്‍ട് ചെയ്യുകയുമുണ്ടായി. പിന്നീട് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെല്ലാം ഇക്കാര്യത്തില്‍ തിരുത്തുകള്‍ വരുത്തി.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 552 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക