|    Apr 24 Mon, 2017 2:49 pm
FLASH NEWS

യാത്രക്കാരനോട് പകപോക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

Published : 24th October 2016 | Posted By: SMR

തൊടുപുഴ: യാത്രക്കാരനോട് പകപോക്കാന്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. സംഭവത്തി ല്‍ പ്രതിഷേധവുമായി നാട്ടുകാര്‍  രംഗത്ത്. മൂലമറ്റം  കാക്കൊമ്പ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആക്ഷന്‍ കൗ ണ്‍സിലിന്റെ നേതൃത്വത്തില്‍ മൂലമറ്റം ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. മുട്ടം, കുടയത്തൂര്‍ പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ കാക്കൊമ്പ്, പച്ചിലാംകുന്ന്, ഏഴാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് ജനങ്ങളുടെ ആശ്രയമായിരുന്ന ബസ് സര്‍വീസാണ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയത്. ഈ പ്രദേശത്തെ ഒരു യാത്രക്കാരനോടുള്ള പകപോക്കലിന്റെ ഭാഗമായാണ് ബസ് സര്‍വീസ് നിര്‍ത്തിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.റോഡ് മോശമായതിനാലാണ് ബസ് സര്‍വീസ് നിര്‍ത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നാട്ടുകാരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് നന്നാക്കി. ഇക്കാര്യം ഡിപ്പോയില്‍ അറിയിച്ചപ്പോള്‍ ഇലക്ട്രിക് പോസ്റ്റും കമ്പി ലൈനും തടസ്സമുണ്ടാക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.ഇതേ തുടര്‍ന്ന് പ്രദേശവാസികളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ മന്ത്രിക്കും ഉന്നത അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സോണല്‍ ഓഫിസര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ മൂലമറ്റം ഡിപ്പോ അധികൃതര്‍ക്ക് നര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഏതാനും ചില ഉദ്യോഗസ്ഥര്‍ ഇതിന് തടസ്സം നില്‍ക്കുകയാണുണ്ടായതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ചൊവ്വാഴ്ച  രാവിലെ പത്തിന് മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day