|    Mar 27 Mon, 2017 12:19 pm
FLASH NEWS

യാത്രക്കാരനെ ടിടിഇ ട്രെയിനില്‍നിന്ന് തള്ളിയിട്ടു

Published : 6th June 2016 | Posted By: SMR

മാള്‍ഡ: മതിയായ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്രചെയ്തയാളെ ടിക്കറ്റ് പരിശോധകന്‍ പുറത്തേക്ക് തള്ളിയിട്ടു. കാഞ്ചന്‍ജംഗ എക്‌സ്പ്രസ്സിലാണു സംഭവം. മാള്‍ഡ ഖാന്‍പൂര്‍ സ്വദേശി മുഹമ്മദ് അലാവുദ്ദീനാ(40)ണ് ക്രൂരതയ്ക്കിരയായത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലേക്കു മടങ്ങവെ റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ കയറിയതായിരുന്നു അലാവുദ്ദീന്‍. ആവശ്യപ്പെട്ടപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റ് ടിക്കറ്റാണ് കാണിച്ചത്. പിഴയടയ്ക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കൊള്ളാമെന്നും അലാവുദ്ദീന്‍ പറഞ്ഞെങ്കിലും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക