|    Nov 17 Sat, 2018 2:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യാതനകള്‍ക്കൊടുവില്‍ അമല്‍ ഹുസയ്ന്‍ യാത്രയായി

Published : 3rd November 2018 | Posted By: kasim kzm

സന്‍ആ: യമനിലെ ദുരിതക്കയത്തിലേക്ക്് ലോകത്തിന്റെ കണ്ണുതുറപ്പിച്ച യമനി പെണ്‍കുട്ടി അമല്‍ ഹുസയ്ന്‍ യാത്രയായി. ഭയവിഹ്വലമായ തന്റെ കണ്ണുകളിലൂടെയും ദുര്‍ബലമായ തന്റെ ശരീരത്തിലൂടെയും അമല്‍ ഹുസയ്ന്‍ എന്ന ഏഴു വയസ്സുകാരി, യുദ്ധം കീറിമുറിച്ച ഒരു രാജ്യത്തിലെ നിസ്സഹായജീവിതങ്ങളുടെ കഥ ലോകത്തോട് പറഞ്ഞു.
ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ട അമല്‍ ഹുസയ്‌നെന്ന ഏഴുവയസ്സുകാരിയുടെ ശോഷിച്ച ശരീരമാണ് യമനിലെ പട്ടിണിയുടെ തീവ്രതയും യുദ്ധത്തിന്റെ ആഘാതവും ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുത്തത്. ചിത്രം ന്യൂയോര്‍ക്ക് ടൈംസില്‍ വന്നശേഷം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുടുംബത്തിന് സഹായവാഗ്ദാനങ്ങള്‍ വന്നു. പക്ഷേ, അതിനൊന്നും അമലിനെ രക്ഷിക്കാനായില്ല. അവസാനം അവള്‍ മരണത്തിനു കീഴടങ്ങി. സൗദി വിമതന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തോടെ യമന്‍ യുദ്ധത്തില്‍ സൗദിക്ക് ലഭിക്കുന്ന പാശ്ചാത്യ പിന്തുണ വീണ്ടും ചര്‍ച്ചയാവുന്ന വേളയിലാണ് അമല്‍ ഹുസയ്ന്‍ മരണത്തിനു കീഴടങ്ങുന്നത്.
ലക്ഷക്കണക്കിന് ജനങ്ങളെ കടുത്ത ക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ട യുദ്ധത്തില്‍ സൗദി ഇടപെടലില്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണ പ്രകടമാണ്. ഖഷഗ്ജി വധം പാശ്ചാത്യനേതാക്കളുടെ സൗദി അനുകൂല നിലപാടില്‍ പുനരാലോചനയ്ക്കു വഴിതെളിയിക്കാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു.
എന്തൊക്കെയായാലും യമന്‍ ആഭ്യന്തരയുദ്ധത്തിലെ രക്തസാക്ഷികളുടെ കൂട്ടത്തില്‍ അമല്‍ ഹുസയ്ന്‍ എന്ന പേര് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കാത്തതായി ചരിത്രം രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss