|    Mar 24 Fri, 2017 11:22 pm
FLASH NEWS

യാചകരുടെയും മദ്യപരുടെയും ശല്യം; ട്രെയിന്‍ യാത്ര ദുഷ്‌കരം

Published : 13th October 2016 | Posted By: Abbasali tf

കാസര്‍കോട്: മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളില്‍ യാചകരുടെയും മദ്യപരുടെയും ശല്യം വര്‍ധിച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി. വൈകിട്ട് മംഗളൂരു സ്റ്റേഷനില്‍ നിന്നും കാസര്‍കോട് ഭാഗത്തേ—ക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളിലും ദീര്‍ഘദൂര ട്രെയിനുകളുടെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റുകളിലുമാണ് മദ്യപരുടെ ശല്യം കൂടുതലായുള്ളത്. ഈ കംപാര്‍ട്ട്‌മെന്റുകളുടെ ശൗചാലയമുറി അടച്ചുപൂട്ടിയാണ് മദ്യപാനം നടത്തുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശൗചാലയമുറിയില്‍ പോകാന്‍ പോലും ഈ സംഘം അനുവദിക്കാറില്ല. ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയില്ലാത്തതും ഇവര്‍ക്ക് അനുഗ്രഹമാണ്. ട്രെയിനിന്റെ വാതില്‍ക്കലിരുന്ന് പരസ്യമദ്യപാനവും പതിവാണ്. ഏറ്റവും തിരക്കുള്ളതും  ൈവകിട്ട് 4.15ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്നതുമായ ചെന്നൈ മെയിലിന്റെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സാമൂഹികവിരുദ്ധരുടെ ശല്യം നേരിടേണ്ടിവരുന്നുണ്ട്. മംഗളൂരുവില്‍ നിന്നും നിരോധിത പാന്‍ ഉല്‍പന്നങ്ങളും മദ്യവും കടത്തുന്ന സംഘങ്ങള്‍ 4.40ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനാണ് താവളമാക്കുന്നത്. കുട്ടികളെയും കൊണ്ട് കയറുന്ന സ്ത്രീ ഭിക്ഷാടകരുടെ ശല്യം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ട്രെയിനുകളിലെ മോഷണത്തിനു പിന്നിലും ഭിക്ഷാടന മാഫിയ തന്നെയാണ്. പുരുഷന്മാരും സ്്ത്രീകളും കുട്ടികളുമടങ്ങുന്ന ഭിക്ഷാടകസംഘം മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തുര്‍ സ്‌റ്റേഷനുകളില്‍ തമ്പടിച്ചിരിക്കുകയാണ്. ട്രെയിനിലെ ഭിക്ഷാടകര്‍ക്കെതിരെ റെയില്‍വേ പോലിസോ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ട്രെയിനില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ട്രെയിനിന്റെ വാതില്‍ക്കലിരിക്കുന്ന സാമൂഹികവിരുദ്ധര്‍ യാത്രക്കാരെ അകത്തേയ്ക്ക് കടത്തിവിടാന്‍ പോലും അനുവദിക്കുന്നില്ല. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക