|    Aug 14 Tue, 2018 11:08 pm
FLASH NEWS

യാക്കൂബ് വധം: പ്രധാന സാക്ഷിയെ വിസ്തരിച്ചു

Published : 4th August 2018 | Posted By: kasim kzm

തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടരുന്നു. മൂന്നാം സാക്ഷിയും സംഭവത്തി ല്‍ പരിക്കേല്‍ക്കുകയും ചെയ്ത സുധീഷിനെ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ആര്‍ എല്‍ ബൈജു മുമ്പാകെ ഇന്നലെ വിസ്തരിച്ചു. ഇന്ന് രണ്ടു സാക്ഷികളെ വിസ്തരിക്കും.
നേരത്തെ വിസ്താരം കഴിഞ്ഞ ഒന്നും രണ്ടും സാക്ഷികളെയാണ് പ്രതിഭാഗം അഭിഭാഷകന്‍ വിസ്തരിക്കുക. ഒന്നും രണ്ടും സാക്ഷികളായ ഷാനവാസും ബാബുവും പ്രതികളെയും മൂന്നാം പ്രതി തില്ലങ്കേരി ഊര്‍പള്ളിയിലെ വിജേഷിന്റെ കൈയിലുണ്ടായിരുന്ന വാളും യാക്കൂബ് ധരിച്ച വസ്ത്രവും തിരിച്ചറിഞ്ഞിരുന്നു. 2006 ജൂണ്‍ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് യാക്കൂബിനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 16 പേരാണു പ്രതികള്‍. ദൃക്‌സാക്ഷിയായ ഷാനവാസിന്റെ പരാതിയിലാണു പോലിസ് കേസെടുത്തത്. വിചാരണയ്ക്ക് മുന്നോടിയായി കൊലപാതകം നടന്ന സ്ഥലവും ഗൂഢാലോചന നടന്ന സ്ഥലവും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ബി പി ശശീന്ദ്രനും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിനിഷയും സന്ദര്‍ശിച്ചിരുന്നു. സംഭവസമയം ജില്ലാ കലക്ടറായിരുന്ന ഇഷിതാ റോയിയാണ് കേസില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍ഡ്‌സ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിനുള്ള അനുമതി നല്‍കിയത്. ഇരിട്ടി സിഐയായിരുന്ന ഇപ്പോഴത്തെ കല്‍പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമാണു കേസന്വേഷിച്ചത്. 42 സാക്ഷികള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss