|    May 23 Tue, 2017 8:53 am
FLASH NEWS

യാക്കരയില്‍ യുവാവിന് സൂര്യാഘാതമേറ്റു

Published : 27th February 2016 | Posted By: SMR

തച്ചനാട്ടുകര: സുഹൃത്തുക്കളുമായി പാലക്കാട് യാക്കര പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ സുര്യാഘാതമേറ്റു. കൊടക്കാട് നലകത്തും പുറത്ത് ഷെമീര്‍ (27) ആണ് സുര്യാഘാതമേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഷെമീര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പാലക്കാട് എത്തിയത്. തിരിച്ച് രാത്രിയില്‍ വീട്ടിലെത്തിയപ്പോള്‍ ദേഹമാസകലം നീറ്റല്‍ ആനുഭവപ്പെട്ടു. തുടര്‍ന്നുളള സുക്ഷ്മ പരിശോധനയില്‍ കഴുത്തിനു താഴെയായി പൊള്ളിയ നിലയില്‍ കാണപ്പെട്ടു. ഇതേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി ഷമീറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. പൊള്ളിയ ഷെമീറിന്റെ പിന്‍ വശത്തും നെഞ്ചിലും തൊലിഭാഗം അടര്‍ന്നു പോയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day