|    Jan 24 Tue, 2017 4:36 am

യഹിയയുടെ സുഹൃത്തിനെയും കാണാനില്ലെന്ന് പരാതി

Published : 11th July 2016 | Posted By: mi.ptk

ISIS-MISSING

പാലക്കാട്:  മലയാളികളായ 21 പേരെ കാണാനില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാല പാലക്കാട് നിന്ന് ഒരാളെക്കൂടി കാണാനില്ലെന്ന് പരാതി. കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായിരിക്കുന്നത്. ഷിബിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ എസ്പി ഓഫീസിലെത്തി പരാതി നല്‍കി. നേരത്തെ കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി.
നേരത്തെ കാസര്‍കോട് നിന്ന് 17 പേരെയും പാലക്കാട് നിന്ന് നാല് പേരെയും കാണാതായിട്ടുണ്ട്.
അതേ സമയം ദുരൂഹസാഹചര്യത്തില്‍ മലയാളികളെ കാണാതാകുന്ന സംഭവം എന്‍ഐഎയ്ക്ക് കൈമാറും.സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസൃതമാണ് സര്‍ക്കാര്‍ നീക്കം. കാണാതായവരില്‍ ഐഎസുമായി ബന്ധമുണ്ടെന്ന്് സംശയിക്കുന്ന പതിനൊന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തും. കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിന് മുന്നോടിയായാണ് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 612 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക