|    Jan 17 Tue, 2017 8:37 pm
FLASH NEWS

യഹിയക്കും മുംബൈ സ്വദേശിക്കും എതിരേ യുഎപിഎ

Published : 18th July 2016 | Posted By: SMR

കൊച്ചി: മലയാളി ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മുംബൈ സ്വദേശിക്കുമെതിരേ എറണാകുളം പോലിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമപ്രകാരം കേസെടുത്തു. പാലക്കാട് യാക്കര സ്വദേശി ബട്‌സന്‍ എന്ന യഹിയ, മതപണ്ഡിതന്‍ ആര്‍ സി ഖുറേഷി എന്നിവര്‍ക്കെതിരേയാണ് കേസ്.
യഹിയയുടെ ഭാര്യ തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ സഹോദരന്‍ എബിന്‍ ജോസഫിന്റെ പരാതിയിലാണു നടപടിയെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി വിജയന്‍ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ യഹിയയും ഖുറേഷിയും തന്നെ നിര്‍ബന്ധിച്ചെന്നും ഇതിനായി മുംബൈയിലെത്തിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നുമാണ് എബിന്റെ പരാതി. കാണാതായ യാക്കര സ്വദേശി ബക്‌സന്‍ വിന്‍സെന്റ് എന്ന ഈസയുടെ സഹോദരനാണ് യഹിയ.
ഈസയോടൊപ്പം ഭാര്യ ആറ്റുകാല്‍ സ്വദേശിനി ഫാത്തിമ(നിമിഷ)യും നാടുവിട്ടിരുന്നു. ഫാത്തിമയെ കഴിഞ്ഞ ജൂണ്‍ ആറുമുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മാതാവ് ബിന്ദുവും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ, കാസര്‍കോട്ടുനിന്ന് കാണാതായ യുവാക്കളിലൊരാള്‍ ഐഎസില്‍ ചേര്‍ന്നതായി സൂചിപ്പിക്കുന്ന സന്ദേശമയച്ചതായി റിപോര്‍ട്ടുണ്ട്. പടന്ന സ്വദേശി മുഹമ്മദ് മര്‍വാന്റെ പേരിലാണ് മെസേജിങ് ആപ്പായ ടെലിഗ്രാം വഴി മാതാപിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതെന്നാണു വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക