|    Jan 24 Tue, 2017 6:45 pm
FLASH NEWS

യഹിയക്കും ഖുറേഷിക്കുമെതിരെ കേസെടുത്തത് ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ച്; മതംമാറ്റാന്‍ ശ്രമിച്ചതായും പരാതി

Published : 17th July 2016 | Posted By: G.A.G

UAPAകൊച്ചി: തമ്മനം സ്വദേശി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനത്തെത്തുടര്‍ന്ന് മെറിന്റെ ഭര്‍ത്താവ് പാലക്കാട് സ്വദേശി യഹിയ, മതപണ്ഡിതന്‍ ഖുറേഷി എന്നിവര്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത് ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍. മെറിന്റെ സഹോദരന്‍ എബിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും തന്നെ മുംബൈയില്‍ കൊണ്ടുപോയി മതം മാറാന്‍ ശ്രമിച്ചുവെന്നും ഐ എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് എബിന്റെ പരാതി.യഹിയക്കും ഖുറേഷിക്കുമെതിരെ  യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷന്‍ കെ വി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 449 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക