|    Jul 19 Thu, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യശ്വന്തിന്റെ നിലപാട് തെറ്റെങ്കില്‍ അതു കേന്ദ്രം തെളിയിക്കണം : ശിവസേന

Published : 29th September 2017 | Posted By: fsq

 

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയിലാണെന്ന മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം തെറ്റാണെങ്കില്‍ തെളിയിക്കാന്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് ശിവസേന. സിന്‍ഹയുടെ കാഴ്ചപ്പാട് ജനങ്ങളുമായി പങ്കുവച്ചതിനു അദ്ദേഹത്തിനെതിരേയുള്ള ശിക്ഷാ നടപടികള്‍ എന്താണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന ചോദിച്ചു. അജ്ഞാതമായ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന ഭയത്താലാണ് പല ബിജെപി നേതാക്കളും കേന്ദ്രഭരണത്തിനെതിരേ സംസാരിക്കാതിരുന്നതെന്നും പത്രം പറഞ്ഞു. എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. അദ്ദേഹം ഒരു പത്രത്തിനു നല്‍കിയ ലേഖനമാണ് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം ഇന്ത്യയാണെന്ന രണ്ടു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ വാദത്തെ പൊളിച്ചടുക്കുന്നതാണ് സിന്‍ഹയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം കാണിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചോ പണക്കൊഴുപ്പിനാലോ വികസനം കൊണ്ടുവരാമെന്ന് ചിലര്‍ കരുതുന്നുവെന്ന് സാമ്‌ന പറഞ്ഞു. അതുപോലെ സാമ്പത്തിക വകുപ്പ് കൈകാര്യം ചെയ്ത് അനുഭവമുള്ള വ്യക്തിയെന്ന നിലയ്ക്ക് യശ്വന്ത് സിന്‍ഹയും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തി. അതിന് അദ്ദേഹത്തെ രാജ്യദ്രോഹിയെന്നോ വഞ്ചകനെന്നോ പറഞ്ഞേക്കാമെന്നും ശിവസേന അഭിപ്രായപ്പെട്ടു. സ്റ്റാലിന്‍ റഷ്യ ഭരിച്ചിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ പ്രത്യയശാസ്ത്രം വച്ചുപുലര്‍ത്തുന്നവരെ രാത്രിയുടെ മറവില്‍ ഇല്ലായ്മ ചെയ്തിരുന്നു. ഞാനിപ്പോള്‍ സംസാരിക്കേണ്ടിയിരിക്കുന്നു’ എന്ന ലേഖനത്തിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരായും സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരായും സിന്‍ഹ ആഞ്ഞടിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss