|    Dec 15 Fri, 2017 4:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യമുനാ തീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ശ്രീശ്രീ രവിശങ്കറിന്

Published : 8th December 2017 | Posted By: kasim kzm

ന്യൂഡല്‍ഹി: പരിസ്ഥിതിലോല പ്രദേശമായ യമുനാ നദീതീരത്ത് ലോക സാംസ്‌കാരിക സമ്മേളനം നടത്തിയ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങിനാണ് നദീതീരം നശിപ്പിച്ചതിന്റെ ഉത്തരവാദിത്തമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഡല്‍ഹി വികസന അതോറിറ്റി നദീതീരം പുനരുദ്ധരിക്കണമെന്നും ജ. സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍, കൂടുതല്‍ പിഴ ചുമത്താന്‍ ഹരിത കോടതി തയ്യാറായില്ല. ആര്‍ട്ട് ഓഫ് ലിവിങ് പിഴയായി ഒടുക്കിയ അഞ്ചു കോടി രൂപ നദീതീരത്തിന്റെ പുനരുദ്ധാരണത്തിനായി ഉപയോഗിക്കണമെന്നും ചെലവ് കൂടുകയാണെങ്കില്‍ ആ പണം രവിശങ്കറിന്റെ സംഘടനയില്‍ നിന്ന് ഈടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. യമുനാ തീരത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ ഡല്‍ഹി വികസന അതോറിറ്റി പരാജയപ്പെട്ടുവെന്നും ഹരിത കോടതി പറഞ്ഞു. രവിശങ്കറിന്റെ സാംസ്‌കാരികോല്‍സവം മൂലം യമുനാ തീരം പൂര്‍ണമായി നശിച്ചെന്ന് വിദഗ്ധ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. നദീതീരം പൂര്‍വസ്ഥിതിയിലേക്ക് മാറ്റുന്നതിന് 13.29 കോടി രൂപയെങ്കിലും ചെലവ് വരുമെന്നും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഇതിനായി വേണ്ടിവരുമെന്നും സമിതി ഹരിത കോടതിയെ അറിയിച്ചിരുന്നു.സാംസ്‌കാരിക സമ്മേളനം നടത്താന്‍ അനുമതി നല്‍കിയ ഹരിത ട്രൈബ്യൂണലും കേന്ദ്രസര്‍ക്കാരുമാണ് നദീതീരം നശിപ്പിച്ചതിന്റെ ഉത്തരവാദികളെന്ന് നേരത്തേ രവിശങ്കര്‍ ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക