|    Jul 26 Wed, 2017 4:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യമുനാതീരം നശിപ്പിക്കല്‍; ആര്‍ട്ട് ഓഫ് ലിവിങ് പിഴ അടയ്ക്കണം: ഹരിത കോടതി

Published : 1st June 2016 | Posted By: SMR

ന്യൂഡല്‍ഹി: യമുനാതീരം നശിപ്പിച്ച് സാംസ്‌കാരികോല്‍സവം സംഘടിപ്പിച്ച ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് അഞ്ചു കോടി പിഴയടച്ചേ മതിയാവു എന്നു ദേശീയ ഹരിത കോടതി.
അഞ്ചു കോടിയോളം രൂപ പിഴയടയ്ക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നു 25 ലക്ഷം രൂപ നേരത്തേ അടച്ചിരുന്നു. ബാക്കി തുകയ്ക്ക് ബാങ്ക് ഗാരന്റി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ഹരിത കോടതിയുടെ ഉത്തരവ് ആര്‍ട്ട് ഓഫ് ലിവിങിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
അഞ്ചു കോടി പിഴയടയ്ക്കാമെന്ന വ്യവസ്ഥയിലാണ് മൂന്നു ദിവസത്തെ സാംസ്‌കാരികോല്‍സവം നടത്താന്‍ ദേശീയ ഹരിത കോടതി അനുമതി നല്‍കിയത്. 25 ലക്ഷം അടച്ച ശേഷം ബാക്കി തുക അടയ്ക്കാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. യമുനാതീരത്ത് നിയമവിരുദ്ധമായി നടന്ന പരിപാടി പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു. പരിപാടി തടസ്സമില്ലാതെ നടത്തുന്നതിന് കോടതി വിധി ഉപയോഗിച്ച ആര്‍ട്ട് ഓഫ് ലിവിങ് ഇപ്പോള്‍ വീണ്ടും വാഗ്ദാനങ്ങളുമായാണ് വന്നിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പിഴയടയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ സംഘടനയ്ക്ക് നിരവധി കേസുകള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക