|    Dec 11 Tue, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമന്‍: സമാധാന ചര്‍ച്ചയില്‍ ഇരു വിഭാഗവും പങ്കെടുക്കും- യുഎന്‍

Published : 18th November 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: രക്തരൂഷിതമായ യുദ്ധം നടക്കുന്ന യമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാമെന്ന് ഇരു വിഭാഗവും ഉറപ്പു നല്‍കിയതായി യമനിലെ യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ്.
ലക്ഷക്കണക്കിനു ജനങ്ങളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ട യുദ്ധത്തിനു രാഷ്ട്രീയ പരിഹാരം കാണുന്നതുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹൂഥി വിമതരും സന്നദ്ധത അറിയിച്ചതായി ഗ്രിഫിത്‌സ് യുഎന്‍ രക്ഷാസമിതിയില്‍ അറിയിച്ചു.
ചര്‍ച്ചയു—മായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്താന്‍ അടുത്തയാഴ്ച വിമത നിയന്ത്രണത്തിലുള്ള സന്‍ആയിലേക്ക് തിരിക്കും. ആവശ്യമെങ്കില്‍ ഹൂഥി പ്രതിനിധികള്‍ക്കൊപ്പം സമാധാന ചര്‍ച്ചകള്‍ക്കായി സ്വീഡനിലേക്കു പോവുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയുടെ തിയ്യതി നിശ്ചയിച്ചിട്ടില്ല. ഈ മാസം ചര്‍ച്ച നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് അടുത്തമാസം നടക്കാനാണ് സാധ്യത.
പരിക്കേറ്റവരെ ചികില്‍സയ്ക്കായി പുറത്തെത്തിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്കും സാഹചര്യമൊരുക്കാന്‍ തയ്യാറാണെന്നും സൗദി-യുഎഇ സഖ്യം അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കു മുമ്പ് ഇരു വിഭാഗവും തമ്മില്‍ പരസ്പരവിശ്വാസം നേടിയെടു—ക്കുന്നതിനായി തടവുകാരെ കൈമാറുന്നതിനുള്ള ധാരണ അന്തിമ ഘട്ടത്തിലാണ്. ഇതു യമനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നിമിഷങ്ങളാണെന്നും ഗ്രിഫിത്‌സ് പറഞ്ഞു.
മൂന്നു വര്‍ഷത്തോളമായി തുടരുന്ന യുഎഇ-സൗദി സഖ്യ സൈന്യത്തിന്റെ ആക്രമണത്തില്‍ 56,000ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2015ലാണ് യമനില്‍ ഹൂഥി വിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ ആക്രമണം തുടങ്ങിയത്.
ഇക്കാലയളവില്‍ സൗദി യുഎസില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമായി 1200 കോടി ഡോളറിനാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss