|    Sep 23 Sun, 2018 3:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമന്‍: സഖ്യസേനാ ആക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

Published : 25th August 2018 | Posted By: kasim kzm

സന്‍ആ: സൗദി-യുഎഇ സഖ്യസേനയുടെ നേതൃത്വത്തില്‍ യമനില്‍ നടത്തിയ ആക്രമണത്തില്‍ 22 കുഞ്ഞുങ്ങ ളും നാലു സ്ത്രീകളുമടക്കം 31 പേര്‍ കൊല്ലപ്പെട്ടു. ഹുദൈദയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള, ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചവര്‍ താമസിക്കുന്ന അല്‍ദുരായ്ഹിമിയിലെ ക്യാംപിലാണ് വ്യോമാക്രമണമുണ്ടായതെന്ന് ഹൂഥി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള അല്‍ മസിറ ടിവി റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഹൂഥികള്‍ തൊടുത്ത മിസൈലിലാണ് ഒരു കുഞ്ഞ് മരിച്ചതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ ഡബ്ലൂഎ റിപോര്‍ട്ട് ചെയ്തു. ഏറെ വിവാദമായ സ്‌കൂള്‍ ബസ്സിനു നേര്‍ക്കുള്ള ആക്രമണത്തിന് രണ്ടാഴ്ച തികയുമ്പോഴാണ് ക്യാംപിനു നേര്‍ക്കുള്ള ആക്രമണം. ഈ മാസം 9ന് സ്‌കൂള്‍ ബസ്സിനു നേര്‍ക്ക് സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 40 വിദ്യാര്‍ഥികളടക്കം 51 പേരാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 2015 മുതല്‍ യുഎസ്, സൗദി അറേബ്യ, യുഎഇ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ യമനില്‍ 10,000ലധികം പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സൗദി-യുഎഇ നേതൃത്വത്തില്‍ യമനില്‍ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അപലപിച്ചു. യമനില്‍ നടത്തുന്ന ആക്രമണങ്ങളെ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്നും വിശദ അന്വേഷണം നടത്തണമെന്നും ഇന്നലെ പുറത്തിറക്കിയ 90 പേജുള്ള വാര്‍ത്താക്കുറിപ്പില്‍ സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര യുദ്ധമര്യാദകളുടെ വ്യക്തമായ ലംഘനമാണ് സൗദി സഖ്യസേന യമനില്‍ നടത്തുന്നത്. 2015 മുതലുള്ള ആക്രമണങ്ങളില്‍ പലതും സാധാരണക്കാരുടെ നേര്‍ക്കുള്ളതാണ്. മാത്രമല്ല കല്യാണം, ആശുപത്രി, ജല-വൈദ്യുതി ഓഫിസുകള്‍ തുടങ്ങിയവയ്ക്കു നേരെയും ആക്രമണം നടത്തുന്നു. അതിനാല്‍ തന്നെ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി പരിഗണിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നു സംഘടന ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss