|    Oct 21 Sun, 2018 8:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമന്‍ സംഘര്‍ഷങ്ങളില്‍ 10,000 പേര്‍കൊല്ലപ്പെട്ടെന് ന്യുഎന്‍

Published : 18th January 2017 | Posted By: fsq

 

സന്‍ആ: ആഭ്യന്തര യുദ്ധവും സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ആക്രമണവുംമൂലം രണ്ടുവര്‍ഷത്തിനിടെ യമനില്‍ 10,000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി യമനിലെ യുഎന്‍ മാനുഷിക സഹായ ഏകോപന മന്ത്രാലയ ഉദ്യോഗസ്ഥന്‍  ജാമി മക് ഗോള്‍ഡ്‌റിക്. 40,000ത്തിലധികം പേര്‍ക്കു പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.ആതുരാലയങ്ങളില്‍ ചികില്‍സ തേടിയെത്തിയവരുടെ പട്ടിക അടിസ്ഥാനമാക്കിയാണ് ഈ റിപോര്‍ട്ടെന്നും യഥാര്‍ഥ  കണക്ക് ഇതിനെക്കാള്‍ ഏറെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി ജനങ്ങളുടെ സുരക്ഷ, അന്തസ്സ്, അടിസ്ഥാനാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് അടിയന്തര സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്തെ ദരിദ്ര രാജ്യമായ യമനില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആദ്യമായാണ് യുഎന്‍ സ്ഥിരീകരിക്കുന്നത്.  യമനിലെ പ്രശ്‌നപരിഹാരത്തിന് ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടേണ്ട സമയം അതിക്രമിച്ചതായും അല്ലാത്തപക്ഷം വന്‍ വില നല്‍കേണ്ടിവരുമെന്നും യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് ന്യൂയോര്‍ക്കില്‍ പറഞ്ഞു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് മേഖലയില്‍ ആക്രമണം നടത്തിവരുന്നത്. ഹൂഥികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതിനു പിന്നാലെ പലായനം ചെയ്ത അന്താരാഷ്്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ തല്‍സ്ഥാനത്ത് പുനരവരോധിക്കുകയെന്ന ലക്ഷ്യത്തോടെ 2015 മാര്‍ച്ചിലാണ് സഖ്യസേന യമനില്‍ വ്യോമാക്രമണം ആരംഭിച്ചത്. തിങ്കളാഴ്ച തെക്കന്‍ സബ്‌വാ പ്രവിശ്യയില്‍ ഹൂഥികളും സര്‍ക്കാര്‍ അനുകൂല സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 34 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss