|    Aug 19 Sat, 2017 9:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യമന്‍ തീരത്ത് 55 ഓളം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു

Published : 11th August 2017 | Posted By: fsq

 

ദുബയ്:  യമന്‍ തീരത്ത് മനുഷ്യക്കടത്തുകാര്‍ കടലില്‍ ഉപേക്ഷിച്ച 55ഓളം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. യമനില്‍ റെഡ്‌സീ തീരത്താണ് സംഭവം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് മനുഷ്യക്കടത്തുസംഘം അഭയാര്‍ഥികളെ കടലില്‍ ഉപേക്ഷിച്ചത്. വ്യാഴാഴ്ച് 180 അംഗസംഘത്തെ മനുഷ്യക്കടത്തുസംഘം ബോട്ടില്‍നിന്ന് കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 50 പേരെ കാണാതായതായി ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎന്‍ അഭയാര്‍ഥി വിഭാഗം അറിയിച്ചു. ബുധനാഴ്ച ഇത്തരത്തില്‍ ഉപേക്ഷിച്ച് 50 പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ബുധനാഴ്ച 120 സോമാലിയന്‍-എത്യോപ്യന്‍ അഭയാര്‍ഥികളെ മനുഷ്യക്കടത്തുസംഘം കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ 50 പേര്‍ മരിക്കുകയും 22 പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ പരിശോധനയില്‍നിന്നു രക്ഷപ്പെടാനാണ് മനുഷ്യക്കടത്തുസംഘം ഇത്തരത്തില്‍ അഭയാര്‍ഥികളെ കടലില്‍ ഉപേക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക