|    May 30 Tue, 2017 11:25 am
FLASH NEWS

യമനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

Published : 19th October 2016 | Posted By: SMR

സന്‍ആ: ആഭ്യന്തരസംഘര്‍ഷം നിലനില്‍ക്കുന്ന യമനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ സര്‍ക്കാരും വിമതരും തമ്മില്‍ ധാരണയിലെത്തിയതായി യുഎന്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രിയോടെയാണു വെടിനിര്‍ത്തല്‍ നിലവില്‍വരിക. യമന്‍ വിഷയത്തിനായുള്ള യുഎന്‍ നയതന്ത്രജ്ഞന്‍ ഇസ്മായില്‍ ഔദ് ശെയ്ഖ് അഹ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും ഇക്കാര്യം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day