|    May 23 Tue, 2017 3:19 am
FLASH NEWS

യമനില്‍ 3.7 ലക്ഷം കുട്ടികള്‍ പട്ടിണിയില്‍

Published : 4th August 2016 | Posted By: SMR

സന്‍ആ: യമനില്‍ 3.7 ലക്ഷം കുട്ടികളടക്കം 14 ലക്ഷം പേര്‍ പട്ടിണി അനുഭവിക്കുന്നതായി യുഎന്‍. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുമിത്. രാജ്യത്ത് അഞ്ചു വയസ്സിനു താഴെയുള്ള അഞ്ചു ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും യുഎന്‍ വക്താവ് മുഹമ്മദ് അല്‍ അസാദി പറഞ്ഞു.
യമനില്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായത്. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും ഇന്ധനങ്ങളുടെയും വിലയില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായത്. ആക്രമണങ്ങളെത്തുടര്‍ന്ന് നിരവധിപേര്‍ പലായനം ചെയ്തതിനാല്‍ കാര്‍ഷികോല്‍പാദനം വലിയ തോതില്‍ കുറഞ്ഞതായും അസാദി പറഞ്ഞു.
കുട്ടികള്‍ക്കു പാലും മരുന്നുകളും വാങ്ങാനും അസുഖം വന്നാല്‍ ഡോക്ടറെ സമീപിക്കുന്നതിനും തനിക്കു കഴിയുന്നില്ലെന്നു യമനിലെ ഹൂഥി നിയന്ത്രണത്തിലുള്ള മേഖലയായഹൊദെയ്ദായില്‍ നിന്നുള്ള തഖ്വ മുഹമ്മദ് പറഞ്ഞു. പലപ്പോഴും അയല്‍ക്കാരില്‍ നിന്ന് മരുന്നുകള്‍ കടം വാങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. വ്യോമാക്രമണങ്ങളും സംഘര്‍ഷങ്ങളും കാരണം യമനില്‍ സഹായ വിതരണമെത്തിക്കാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി സന്നദ്ധസംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day