|    Feb 19 Sun, 2017 5:47 pm
FLASH NEWS

യമനില്‍ വിമതര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു

Published : 30th November 2016 | Posted By: SMR

സന്‍ആ: ഹൂഥികളും മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹും രൂപീകരിച്ച രാഷ്ട്രീയ സമിതി സന്‍ആയില്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ഹബ്തൂറിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു.
42 മന്ത്രിമാരാണു ഭരണകൂടത്തിലുള്ളത്. ജനറല്‍ മുഹമ്മദ് നാസിര്‍ അല്‍ആത്വിഫിയാണു പ്രതിരോധമന്ത്രി. യുദ്ധം തകര്‍ത്ത യമനില്‍ സമാധാന ശ്രമങ്ങള്‍ സജീവമാക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു പ്രഖ്യാപനം. ഏകപക്ഷീയമായ ഭരണകൂട പ്രഖ്യാപനം യുഎന്നിനും യുഎസിനും വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വിലയിരുത്തുന്നു.
2014 മുതല്‍ ഇറാന്റെയും സഖ്യകക്ഷികളുടെയും പിന്തുണയോടെ പോരാട്ടത്തിലേര്‍പ്പെടുന്ന ഹൂഥി സായുധ ഗ്രൂപ്പുകള്‍ക്കെതിരേ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടത്തുന്ന പോരാട്ടം കനപ്പിക്കാന്‍ പ്രഖ്യാപനം കാരണമായേക്കുമെന്നാണു വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക