|    May 30 Tue, 2017 4:58 pm
FLASH NEWS

യമനില്‍ വിമതര്‍ക്ക് പിന്തുണയറിയിച്ച് ആയിരങ്ങളുടെ റാലി

Published : 21st August 2016 | Posted By: SMR

സന്‍ആ: യമനിലെ വിമതവിഭാഗമായ ഹൂഥികള്‍ക്കും മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സാലെഹിനും പിന്തുണയറിയിച്ച് പതിനായിരക്കണക്കിനാളുകള്‍ റാലി നടത്തി. വിമത നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സന്‍ആയിലാണ് റാലി നടന്നത്. കഴിഞ്ഞമാസം വിമതരും സാെലഹും ചേര്‍ന്നു പ്രഖ്യാപിച്ച പുതിയ സംയോജിത ഭരണസമിതിയെ അനുകൂലിച്ചായിരുന്നു റാലി. പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ സമിതിയെ അന്താരാഷ്ട്ര അംഗീകാരമുള്ള പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും യുഎന്നും തള്ളിയിരുന്നു.
മൂന്നു പതിറ്റാണ്ടുകാലം അധികാരത്തിലിരുന്ന ശേഷം അറബ് വസന്തത്തെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സാലെഹിനെ അധികാരത്തില്‍ നിന്നു താഴെയിറക്കിയത്. 2014ലാണ് ഹൂഥികള്‍ സന്‍ആ പിടിച്ചെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day