|    Jan 17 Tue, 2017 11:00 pm
FLASH NEWS

യമനില്‍ ഏഴ് സൗദി സൈനികര്‍ കൊല്ലപ്പെട്ടു

Published : 1st August 2016 | Posted By: SMR

റിയാദ്: യെമന്‍ അതിര്‍ത്തിയിലുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ ഏഴു സൗദി സൈനികരും നിരവധി ഹൂഥി വിമതരും കൊല്ലപ്പെട്ടു. സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
കുവൈത്തില്‍ യമന്‍ വിഷയത്തിലുള്ള സമാധാന ചര്‍ച്ചയുടെ അടുത്ത ഘട്ടം നടക്കാനിരിക്കുന്നതിനിടെയാണിത്. കഴിഞ്ഞയാഴ്ചയാണ് സൗദി പിന്തുണയുള്ള യമനി പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും ഇറാന്‍ പിന്തുണയുള്ള ഹൂഥികളും തമ്മില്‍ വീണ്ടും സംഘര്‍ഷമാരംഭിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ഇരുവിഭാഗങ്ങളും ലംഘിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ച വഴിമുട്ടുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, ചര്‍ച്ച ഒരാഴ്ച കൂടി നീട്ടിയതായും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ ഈ സമയം ഉപയോഗപ്പെടുത്താമെന്നും യുഎന്‍ നയതന്ത്രജ്ഞന്‍ ഇസ്മായില്‍ ശെയ്ഖ് അഹ്മദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക