|    Dec 11 Tue, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമനില്‍ എണ്ണ സംഭരണ തുറമുഖം നിര്‍മിക്കാന്‍ സൗദി-യുഎഇ പദ്ധതി

Published : 21st August 2018 | Posted By: kasim kzm

സന്‍ആ: യമനിലെ അല്‍ മഹ്‌റയില്‍ എണ്ണ സംഭരണത്തിനു പ്രത്യേക തുറമുഖം നിര്‍മിക്കാന്‍ സൗദി അറേബ്യയും യുഎഇയും പദ്ധതി തയ്യാറാക്കുന്നതായി റിപോര്‍ട്ട്. മേഖലയില്‍ സഖ്യത്തിന്റെ സൈന്യം കാംപ് ചെയ്യുന്നതായും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
യമനില്‍ നിന്ന് എണ്ണ ഉല്‍പാദിപ്പിക്കാനും കയറ്റി അയക്കാനുമാണു സൗദി സഖ്യത്തിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായും അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി തങ്ങളില്‍ നിന്നു സാങ്കേതിക, സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ദേശം തേടിയതിനു സൗദിയിലെ മൈറന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഹൂതാ മൈറന്‍, യമനിലെ സൗദി അംബാസഡര്‍ക്ക്് നന്ദി അറിയിച്ച് നല്‍കിയ കത്തും പുറത്തായിട്ടുണ്ട്്. നിര്‍ദിഷ്ട മേഖല സന്ദര്‍ശിക്കുമെന്നും പദ്ധതിനിര്‍മാണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്്. യമനിലെ ഒമാന്‍ അതിര്‍ത്തിയില്‍ സൗദി എണ്ണ സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ പദ്ധതിയിട്ടതായി യമന്‍ മാധ്യമങ്ങള്‍ നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇതിനെതിരേ യമനികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss