|    Aug 24 Thu, 2017 8:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യമനില്‍ അല്‍ഖാഇദാ ആക്രമണത്തില്‍ 12 സൈനികര്‍ മരിച്ചു

Published : 22nd November 2015 | Posted By: SMR

ഏദന്‍: തെക്കുകിഴക്കന്‍ മേഖലയിലെ ഹദ്‌റമൗത് പ്രവിശ്യക്കു സമീപത്തെ രണ്ടു സൈനിക ചെക്‌പോസ്റ്റുകള്‍ക്കു നേരെ അല്‍ഖാഇദാ സംഘം നടത്തിയ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അല്‍ഖാഇദാ സംഘത്തില്‍പ്പെട്ട 15 പേരും കൊല്ലപ്പെട്ടു.
അല്‍ഖാഇദക്ക് സ്വാധീനമുള്ള മേഖലയാണിത്. ആക്രമണത്തില്‍ നിരവധിപേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ തിരച്ചില്‍ നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സൈനികര്‍ മരിച്ചതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
മറ്റൊരിടത്ത് ജനവാസമേഖലയ്ക്ക് സമീപത്തെ സൈനികകേന്ദ്രം തകര്‍ക്കുന്നതിനു ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയവര്‍ നടത്തിയ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി സിവിലിയ•ാര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. ഹൂതി വിമതര്‍ക്കെതിരേ ആക്രമണം നടത്താനാണ് ഹദ്‌റമൗതില്‍ സൈനിക ചെക്‌പോയിന്റുകള്‍ സ്ഥാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക