|    Sep 23 Sat, 2017 3:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യമനില്‍നിന്ന് എംഎസ്എഫ് ആശുപത്രി സേവകരെ പിന്‍വലിക്കുന്നു ഖേദം; പ്രകടിപ്പിച്ച് സൗദി

Published : 20th August 2016 | Posted By: SMR

സന്‍ആ: ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) യമനില്‍നിന്നു തങ്ങളുടെ പ്രവര്‍ത്തകരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. തീരുമാനത്തില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഖേദം രേഖപ്പെടുത്തി.
എംഎസ്എഫ് ആശുപത്രിക്കു നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ സ്റ്റാഫംഗങ്ങളുള്‍പ്പെടെ 19 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് എംഎസ്എഫിന്റെ തീരുമാനം. തങ്ങളുടെ ആറ് ആശുപത്രികളില്‍നിന്നും തങ്ങളുടെ പ്രവര്‍ത്തകരെ പിന്‍വലിക്കുകയാണെന്നാണ് ഓണ്‍ലൈനിലൂടെ എംഎസ്എഫ് അറിയിച്ചത്. യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കു പിന്തുണയുമായി ഹൂഥികള്‍ക്കെതിരേ യുദ്ധം നടത്തി വരുകയാണ് സൗദി സഖ്യസേന. സംഘര്‍ഷഭരിതമായ അവസരത്തില്‍ യമനിലെ സിവിലിയന്‍മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍. യമനിലെ തങ്ങളുടെ ദൗത്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍  മാനിക്കേണ്ടതുണ്ടെന്നും ആശുപത്രികളിലെ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സഖ്യസേനയെ ഉദ്ധരിച്ച് സൗദി വാര്‍ത്താഏജന്‍സി എസ്പിഎ റിപോര്‍ട്ട് ചെയ്തു.
യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സന്നദ്ധസംഘടനയാണ് എംഎസ്എഫ്. ആരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചു നിരവധി തവണയാണ് ആക്രമണമുണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക