|    Aug 23 Wed, 2017 8:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യമനിലെ കൊലപാതകം : ആശങ്കയോടെ നാട്ടുകാര്‍

Published : 3rd August 2017 | Posted By: fsq

 

പാലക്കാട്: യമനില്‍ തദ്ദേശീയനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലങ്കോട് സ്വദേശിയായ വനിതയ്ക്കായുള്ള അന്വേഷണവാര്‍ത്ത അറിഞ്ഞതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. യമനില്‍ നഴ്‌സായ കൊല്ലങ്കോട് തെക്കുംചിറ പൂങ്കായം സ്വദേശിനി നിമിഷപ്രിയയെയാണ് പോലിസ് അന്വേഷിക്കുന്നത്. യമന്‍ അല്‍ദൈദ് സ്വദേശിയെ കൊന്ന് 110 കഷണങ്ങളാക്കി ചാക്കില്‍ കെട്ടി താമസിക്കുന്ന കെട്ടിടത്തിലെ ജലസംഭരണിയില്‍ ഇടുകയായിരുന്നു. മൂന്നു ദിവസത്തിനു ശേഷം ദുര്‍ഗന്ധം വന്നതോടെയാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് കൂടെ താമസിച്ചിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ കാണാതാവുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെക്കുംചിറയില്‍ താമസിച്ചിരുന്ന ഇവര്‍ തൊടുപുഴ സ്വദേശിയുമായുള്ള വിവാഹശേഷമാണ് യമനില്‍ പോയത്. ഇവര്‍ക്ക് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് ആറു മാസം മുമ്പ് നിമിഷപ്രിയ ഭര്‍ത്താവിനെയും കുഞ്ഞിനെയും നാട്ടിലേക്ക് അയച്ചിരുന്നു. ആറു മാസത്തിനു ശേഷമേ തനിക്ക് നാട്ടില്‍ വരാന്‍ കഴിയൂ എന്നു പറഞ്ഞതായും അറിയുന്നു. എന്നാല്‍, നാട്ടിലെത്തിയ ഭര്‍ത്താവുമായി നിമിഷ രണ്ടു മാസത്തോളം ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. യമനില്‍ മറ്റൊരു വ്യക്തിയുമായി നിമിഷയ്ക്ക് ബന്ധമുള്ളതായി ഭര്‍ത്താവ് കൂട്ടുകാരെ അറിയിച്ചിരുന്നു. നിമിഷയുടെ അമ്മ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്തുള്ള നിമിഷയുടെ സഹോദരിയോടൊപ്പമാണ്. യമനില്‍ നഴ്‌സായ നിമിഷപ്രിയയും യമന്‍ സ്വദേശിയും ഒരു വീട്ടിലായിരുന്നു താമസമെന്നും കൃത്യം നടന്ന ശേഷം കാണാനില്ലെന്നും പറയുമ്പോള്‍ ആശങ്കയിലാണ് സംഭവമറിഞ്ഞ നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക