|    Mar 23 Thu, 2017 11:48 pm
FLASH NEWS

യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണ് മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കണം

Published : 22nd March 2016 | Posted By: SMR

കാസര്‍കോട്: പാലക്കുന്നില്‍ നടന്ന ബേക്കല്‍ എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി വീണ് മരിച്ച സംഭവത്തില്‍ യുവതിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മൂന്നു മാസത്തിനകം നല്‍കണം. യന്ത്ര ഊഞ്ഞാലുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 2015 മാര്‍ച്ച് 21 നായിരുന്നു സംഭവം. യന്ത്ര ഊഞ്ഞാലില്‍ കയറിയ കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഫാത്തിമയും കുഞ്ഞും വഴുതിവീണ് ഫാത്തിമ മരിച്ചു. കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു. യന്ത്രവത്കൃത ഊഞ്ഞാലുകള്‍ക്ക് കര്‍ശന നിയന്ത്രണവും ആവശ്യമെങ്കില്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക