|    May 27 Sat, 2017 2:41 am
FLASH NEWS

യന്ത്രവിധേയത്വം

Published : 13th October 2016 | Posted By: SMR

ഇപ്പോള്‍ യന്ത്രങ്ങള്‍ ലോകം ഭരിക്കുന്ന കാലമാണ്. വിമാനങ്ങള്‍ പറത്താന്‍ പൈലറ്റുമാര്‍ കോക്പിറ്റിലുണ്ടെങ്കിലും നിയന്ത്രണം കംപ്യൂട്ടറുകളുടെ കൈയിലാണ്. ഓട്ടോ പൈലറ്റ് സംവിധാനവും ഫ്‌ളൈ ബൈ വയര്‍ സംവിധാനവും വിമാനങ്ങളുടെ നിയന്ത്രണത്തിന് പൈലറ്റുമാര്‍ക്ക് സഹായകമാണ്.
പക്ഷേ, അതിനൊരു മറുവശമുണ്ട്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട പണികളാണ് ഇവയൊക്കെ. അതിനാല്‍ പരിചയസമ്പന്നത ഈ മേഖലകളില്‍ സുപ്രധാനവുമാണ്. വിമാനം പറത്തലായാലും കാറോടിക്കലായാലും കംപ്യൂട്ടറിനെ ഏല്‍പിച്ച് കിടന്നുറങ്ങിയാല്‍ അത് ചിലപ്പോഴെങ്കിലും കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കാരണം, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ കംപ്യൂട്ടര്‍ തെറ്റുവരുത്തിയാല്‍ അത് കണ്ടുപിടിച്ചു തിരുത്താനുള്ള കഴിവ് മനുഷ്യര്‍ക്ക് കൈമോശം വന്നെന്നു വരും.
എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് 330 അറ്റ്‌ലാന്റിക് കടലില്‍ തകര്‍ന്നുവീണത് 2009 മെയ് 31നാണ്. മുഴുവന്‍ യാത്രക്കാരും കടലില്‍ മുങ്ങിമരിച്ചു. അപകടത്തിനു കാരണമായത് വിമാനം സ്വയംനിയന്ത്രിതമായി പറന്ന സന്ദര്‍ഭത്തില്‍ ചില സാങ്കേതിക തകരാറുകള്‍ വന്നത് പൈലറ്റുമാര്‍ക്ക് തിരുത്താന്‍ കഴിഞ്ഞില്ല എന്നതാണ് എന്ന് പിന്നീട് പഠനങ്ങളില്‍ കണ്ടെത്തി.
മനുഷ്യന്റെ കര്‍മകുശലതയെയും കഴിവുകളെയും വികസിപ്പിക്കുന്നത് നിരന്തരമായ അഭ്യാസമാണ്. എന്നാല്‍, അഭ്യാസബലത്തെ അപ്രസക്തമാക്കുന്ന ഒരു ഘടകം ആധുനിക കംപ്യൂട്ടര്‍ സംവിധാനങ്ങളിലുണ്ട്. അത് ഭാവിയില്‍ മനുഷ്യന്റെ നൈസര്‍ഗികമായ കഴിവുകളെ ഇല്ലായ്മ ചെയ്യുമെന്ന് ഭയക്കുന്നവര്‍ ഇപ്പോള്‍ കുറവല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day