|    Dec 14 Fri, 2018 8:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇന്ന് അന്ത്യം

Published : 19th May 2018 | Posted By: kasim kzm

കുറിക്കും: തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കേണ്ട ഗവര്‍ണര്‍ക്കും ബിജെപി സര്‍ക്കാരിനുമേറ്റ കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് രമേശ് ചെന്നിത്തല.  ഭരണഘടന മാനിക്കാതെ എടുത്ത തിരുമാനത്തിനേറ്റ കനത്ത  ആഘാതമാണ് ഈ വിധി. എങ്ങിനെയും അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ എന്ത് കുല്‍സിത മാര്‍ഗവും ബിജെപി സ്വീകരിക്കും എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തില്‍ സംഭവിച്ചത്. അതിന് ഭരണഘടനാ സ്ഥാപനങ്ങളെ  പോലും  ഉപയോഗിക്കുന്നുവെന്നത് ഗൗരവമായി കാണണം. ബിജെപിക്ക് വേണ്ടി എന്ത് വേഷവും  കെട്ടാന്‍ തയ്യാറായ ഒരു ഗവര്‍ണറെയാണ് നാം കര്‍ണാടകത്തില്‍ കണ്ടത്. വിധിയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥത്തില്‍ യദ്യൂരപ്പ രാജിവയ്ക്കുകയാണ് വേണ്ടത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത അധികാരത്തിലെത്തിയ യദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനത്തിന്  ഇന്ന് അന്ത്യം  കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss