|    Oct 21 Sun, 2018 5:47 am
FLASH NEWS

യഥാസമയം അപേക്ഷകള്‍ തീര്‍പ്പാക്കാതെ കോന്നി താലൂക്ക് ഓഫിസ്

Published : 15th September 2017 | Posted By: fsq

 

പത്തനംതിട്ട: യഥാസമയം അപേക്ഷകള്‍ തീര്‍പ്പാക്കാതെ കോന്നി താലൂക്ക് ഓഫിസ് വരുത്തിയ വീഴ്ചക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന് ലഭിച്ച രണ്ട് പരാതികളിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കോന്നി തഹസില്‍ദാര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികില്‍സാസഹായം ഇതുവരെയും നല്‍കിയില്ലെന്ന പരാതിയാണ് അദ്യത്തേത്. കോന്നി ജോമി കോട്ടേജില്‍ തങ്കമ്മ ജോര്‍ജ്(87) സമര്‍പ്പിച്ച പരാതിയിലാണ് നടപടി.  കോന്നി താലൂക്ക് ഓഫിസില്‍ ധനസഹായം ലഭിച്ചിട്ടും മാറി നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.  ഒക്‌തോബര്‍ 25നകം തഹസില്‍ദാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വസ്തു റീസര്‍വേ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുത്തില്ലെന്ന പരാതിയിലും കമ്മീഷന്‍ കോന്നി തഹസില്‍ദാറില്‍ നിന്നും വിശദീകരണം തേടി. കൂടല്‍ കലഞ്ഞൂര്‍ ബൈജു കെ ബേബി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ബൈജുവിന്റെ പേരിലുള്ള വസ്തു റീസര്‍വേ ചെയ്യണമെന്നാവശ്യപ്പെട്ട് കോന്നി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടും പരിഗണിക്കുന്നില്ലെന്നാണ് പരാതി. ഒക്‌തോബര്‍ 25നകം വിശദീകരണം നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss