|    May 25 Thu, 2017 12:34 pm
FLASH NEWS

യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനായില്ല: കാനം

Published : 12th May 2016 | Posted By: SMR

കോട്ടയം: തിരഞ്ഞെടുപ്പിലെ യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്സിനും എ കെ ആന്റണിക്കും കഴിഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫിന്റെ എതിരാളി ബിജെപിയാണെന്നു തലയ്ക്കു സ്ഥിരതയുള്ളയാള്‍ക്കു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരായ നിഷേധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് യുഡിഎഫിന്റെ എതിരാളി ബിജെപിയെന്ന് ഉമ്മന്‍ചാണ്ടി പറയാന്‍ കാരണം. സംസ്ഥാനത്തു ബിജെപി മുന്നേറാന്‍ കാരണം യുഡിഎഫിന്റെ തെറ്റായ നയങ്ങളാണ്. എന്നാല്‍, ഇത്തവണയും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. വികസന കാര്യത്തില്‍ യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് പൊള്ളയായ കണക്കുകളാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം കടക്കെണിയിലായിട്ടും യുഡിഎഫ് തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലുമുണ്ടായ വോട്ടിങ് പാറ്റേണ്‍ ആയിരിക്കില്ല ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day