|    Oct 19 Thu, 2017 7:27 am
FLASH NEWS
Home   >  National   >  

യഥാര്‍ഥ രാവണന്‍ ബിജെപി നേതാവെന്ന് ‘ശ്രീരാമന്‍’

Published : 3rd October 2017 | Posted By: shins

ജെയ്പൂര്‍: രാജസ്ഥാനില്‍ ദസറയോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെ വേദയിലിരിക്കുന്ന ബിജെപി നേതാവാണ് യഥാര്‍ഥത്തില്‍ രാവണനെന്നും അയാള്‍ക്കു നെരെയാണ് അമ്പെയ്യേണ്ടതെന്നും പറഞ്ഞ് ‘ശ്രീരാമന്‍’. ശ്രീരാമന്റെ വേഷം കെട്ടിയെത്തിയ നടനാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ദസറയോടനുബന്ധിച്ച് വര്‍ഷം തോറും ഇവിടെ നടക്കാറുള്ള പരിപാടിയില്‍ രാവണന്റെ ഭീമന്‍ പ്രതിമയില്‍ അമ്പെയ്ത് തീകൊളുത്തുന്ന ആചാരം നിലവിലുണ്ട്. എന്നാല്‍ ഇത്തവണ നാടകത്തിനുശേഷം രാവണന്റെ പ്രതിമയ്ക്കുനേരെ അമ്പെയ്യാന്‍ വിസമ്മതിച്ച രാമന്‍ യഥാര്‍ഥ രാവണന്‍ വേദിയിലിരിക്കുകയാണെന്ന് പറയുകയായിരുന്നു. പ്രതിമയ്ക്കുനേരെ അമ്പെയ്യാന്‍ നടനായ മനോജ് കുമാര്‍ മാലി തയ്യാറായതുമില്ല. ബിജെപി നേതാവ് സുരേഷ് സാഗര്‍വാന്‍ഷിയെയാണ് നടന്‍ രാവണനെന്ന് വിശേഷിപ്പിച്ചത്. സുരേഷാണ് അസുര രാജാവാണെന്നും ഈ രാവണന്‍ എന്തിനേയും ഏതിനേയും രാഷ്ട്രീയവത്കരിക്കുന്നയാളാണെന്നും പറഞ്ഞ മനോജ് ശ്രീരാമന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഇതുപോലെയുള്ള രാവണന്‍മാരെ കണ്ട് നിരാശനാകുമായിരുന്നുവെന്നും ആരോപിച്ചു. സുരേഷ് ഉള്‍പ്പെട്ട ദസറ ആഘോഷ കമ്മിറ്റിക്ക് മുന്‍സിപ്പല്‍ കൗണ്‍സില്‍ കൂടുതല്‍ പണം നല്‍കുന്നതില്‍ അഴിമതിയുണ്ടെന്നും നടന്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക