|    Apr 23 Mon, 2018 1:44 am
FLASH NEWS

യഥാര്‍ഥ പത്രത്തിന്റെ ‘ശക്തി’

Published : 20th March 2016 | Posted By: G.A.G

ജനങ്ങളുടെ ഭാരം ഇറക്കിവയ്ക്കുകയും അവരുടെ കൈകളിലെ അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്ത ഒരു പ്രവാചകനെയും ഒരു പ്രത്യേക മതവിഭാഗത്തെയും ഇടയ്ക്കിടെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് എങ്ങനെ യഥാര്‍ഥ പത്രത്തിന്റെ ശക്തിയാവും?

hrudayaളരെ സ്‌ഫോടനാത്മകമായ സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏതു നേരത്തും എവിടെയും പൊട്ടിപ്പുറപ്പെടാം എന്ന ആശങ്കാജനകമായ സ്ഥിതിയാണുള്ളത്. ഏതു പ്രശ്‌നവും വര്‍ഗീയവല്‍ക്കരിക്കാനും അസ്വസ്ഥതകള്‍ പടര്‍ത്താനും അതില്‍ നിന്നു മുതലെടുക്കാനും തല്‍പരകക്ഷികള്‍ കാത്തുകഴിയുകയാണ്. അസമാധാനത്തിന്റെയും അശാന്തിയുടെയും തീനാളങ്ങള്‍ കേരളത്തിലേക്കു കൂടി പടര്‍ന്നുപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജാതിഭേദമില്ലാത്ത, മതദ്വേഷമില്ലാത്ത കേരളം എന്ന സങ്കല്‍പത്തിനു ഭീഷണിയായി ധ്രുവീകരണത്തിന്റെ മുറവിളി ഉയര്‍ന്നുവരുന്നു. എന്നാല്‍, സാംസ്‌കാരികനായകന്മാരുടെയും എഴുത്തുകാരുടെയും ശാസ്ത്രജ്ഞന്മാരുടെയും കലാകാരന്മാരുടെയും ഒരുപക്ഷം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ രംഗത്തുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിനും ഒപ്പം ഭരണകൂട ഭീകരതയ്ക്കുമെതിരേയുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രയോജനങ്ങള്‍ ചെയ്തിട്ടുണ്ട്.

ഈ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും അവരുടെ സര്‍ഗാത്മകമായ പ്രതിരോധത്തിനും സഹായകമായും പ്രേരണയായും വര്‍ത്തിക്കേണ്ടവയാണ് പത്രമാധ്യമങ്ങള്‍. എന്നാല്‍, അവയില്‍ ചിലത് നിരുത്തരവാദപരമായി പെരുമാറുന്നു എന്നത് ദുഃഖകരമാണ്. എല്ലാ കക്ഷികള്‍ക്കും വേണ്ടി, ആര്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയാത്തത്’എന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താപത്രികയായ ‘ബോംബെ ഗസറ്റ്’ 1780 ജനുവരി 19 മുതല്‍ പുറത്തിറങ്ങിത്തുടങ്ങിയത്. മിഷണറിമാരുടെ ആക്ഷേപത്തില്‍ നിന്ന് ഹിന്ദുമതത്തെ രക്ഷിക്കാനായി രാജാറാം മോഹന്റോയ് ‘ബ്രാഹ്മണ സേവാധി’ ഉള്‍പ്പെടെ ഏതാനും പത്രങ്ങള്‍ ആരംഭിച്ചു. ‘ഡല്‍ഹി ഉര്‍ദു അഹ്ബാര്‍’ എന്ന പത്രം തുടങ്ങിയ മൗലവി മുഹമ്മദ് ബാഖിര്‍ ഇന്ത്യയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചവരില്‍ പ്രമുഖനാണ്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരേ മതങ്ങള്‍ക്കതീതമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ബ്രിട്ടിഷുകാര്‍ കൊലപ്പെടുത്തി. അക്ഷരം അറിവ് പകരാനാണ്, വാക്ക് വിവേകം ഉണ്ടാക്കാനാണ്, താളുകള്‍ മനുഷ്യത്വം പഠിപ്പിക്കാനാണ്- ഇതായിരുന്നു ആദരണീയരായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ മുദ്രാവാക്യം.
ഈ വിധം മഹത്തായ ഒരു പാരമ്പര്യം ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിനുണ്ട്. പത്രങ്ങള്‍ പതുക്കെ പതുക്കെ ചുവടു മാറ്റി. മതങ്ങളുടെ ഒരു സമൂഹമാണ് ഇന്ത്യയെന്നും അവയില്‍ ചില    തിനെ ഇടയ്ക്കിടെ ശല്യപ്പെടുത്തുകയൊ       ആക്രമിക്കുകയൊ ചെയ്യുന്നതില്‍ പുതുമയില്ലെന്നുമുള്ള സങ്കല്‍പമാണ് ഇന്ന് പത്രങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്ന് സിദ്ധാര്‍ഥ വരദരാജന്‍ ചൂണ്ടിക്കാണിക്കുന്നു.’ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധഃകൃതവര്‍ഗക്കാരുടെ സ്ഥിതി രാജ്യത്തിന്റെ ക്ഷേമത്തിനും അവരുടെ അഭിമാനത്തിനും ഐക്യത്തിനും പ്രതിബന്ധമായിരിക്കെ അവരുടെ ഉദ്ധാരണത്തിലും ക്ഷേമത്തിലും ഞങ്ങള്‍ സദാ ജാഗരൂകരായിരിക്കും. കേരളീയരുടെ പൊതുഗുണത്തിനും വളര്‍ച്ചയ്ക്കും ശ്രേയസ്സിനും കേരളത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ചേര്‍ച്ചയും ഐക്യവും ഉണ്ടായിത്തീരേണ്ടതുണ്ട്. ഈ കാര്യനിവൃത്തിക്കായി വിടാതെ പരിശ്രമിക്കുന്നതാണ് എന്ന പ്രതിജ്ഞയോടെ തുടങ്ങിയ ഒരു പത്രം സിദ്ധാര്‍ഥ വരദരാജന്‍ ചൂണ്ടിക്കാട്ടിയതുപോലെ ജനങ്ങളുടെ ഭാരം ഇറക്കിവയ്ക്കുകയും അവരുടെ കൈകളിലെ അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്ത ഒരു പ്രവാചകനെയും ഒരു പ്രത്യേക മതവിഭാഗത്തെയും ഇടയ്ക്കിടെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എങ്ങനെ യഥാര്‍ഥ പത്രത്തിന്റെ ശക്തിയാവും?

…………………………………………………………………………….

ALSO READ:

പിഎഎം ഹാരിസ് എഴുതുന്നു : മാതൃഭൂമിക്ക് തകരാറു പറ്റുന്നത് എവിടെ?

 

……………………………………………………………………………..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss