|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യതീഷ് ചന്ദ്രയെയും വിജയ് സാഖറെയെയും വിമര്‍ശിച്ച് ഹൈക്കോടതി

Published : 22nd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല തീര്‍ത്ഥാടനം നല്ലരീതിയില്‍ നടത്താന്‍ പോലിസ് നിയോഗിച്ച ഐജിക്കും എസ്പിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ഐജി വിജയ് സാഖറെയും വൈപ്പിന്‍ ഐഒസി വിരുദ്ധ സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്ത എസ്പി യതീഷ് ചന്ദ്രയും എങ്ങനെയാണ് ശബരിമലയി ല്‍ ക്രമസമാധാനപാലനച്ചുമതല നിര്‍വഹിക്കുകയെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
തിരക്ക് നിയന്ത്രണത്തിന് പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ ശബരിമലയി ല്‍ വിന്യസിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നതാണ്. തുറന്ന മൈതാനത്തെ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചുള്ള പരിചയമല്ല ആവശ്യപ്പെട്ടത്. ഇപ്പോള്‍ ചുമതലപ്പെടുത്തിയിട്ടുള്ള എസ്പിക്ക് വയസ്സ് എത്രയുണ്ട്. പരിചയസമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലഭ്യമായിരുന്നില്ലേ? ശബരിമലയിലെത്തുന്ന ഭക്തരുടെ പശ്ചാത്തലം പരിശോധിക്കാന്‍ ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഖേദകരമാണ്. കഴിഞ്ഞ ദിവസം കുറേ രാഷ്ട്രീയ നേതാക്കളടങ്ങുന്ന സംഘം ശബരിമലയിലെത്തിയപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടിക്കോ ഈ ഉദ്യോഗസ്ഥര്‍ മുതിര്‍ന്നില്ല. അവര്‍ക്ക് മുന്നില്‍ നിന്ന എസ്പിയുടെ ശരീരഭാഷ ദയനീയമായിരുന്നെന്നും കോടതി വിമര്‍ശനമുന്നയിച്ചു. നിരോധനാജ്ഞ നിലനില്‍ക്കേ കൂട്ടത്തോടെ അവിടെയെത്തിയ ഈ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ നടപടിക്ക് മുതിരാതിരുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നിരോധനാജ്ഞ ഉത്തരവില്‍ യഥാര്‍ഥ ഭക്തരുടെ താല്‍പര്യത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. എന്നാല്‍, ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള നിയന്ത്രണങ്ങളാണ് ഫലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്തരുടെ ശരണംവിളികള്‍ തടയാന്‍ പോലിസിന് അവകാശമില്ല. മലയാളത്തിലുള്ള ഉത്തരവ് വായിക്കാനറിയാത്തതിന്റെ പ്രശ്‌നമാവാം ഉദ്യോഗസ്ഥര്‍ക്കെന്നും കോടതി നിരീക്ഷിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss