|    Aug 17 Fri, 2018 12:55 am

യതീംഖാനകളുടെ ഇരട്ട രജിസ്‌ട്രേഷന്‍ ഒഴിവാക്കാന്‍ നിയമം കൊണ്ടുവരണം

Published : 2nd August 2018 | Posted By: kasim kzm

മലപ്പുറം: 1960 ലെ ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റിള്‍സ് ഹോംസ് (സൂപ്പര്‍വിഷന്‍ ആന്റ് കണ്‍ട്രോള്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത യതീംഖാനകളെ 2015 ലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനു നിയമനിര്‍മാണം നടത്തണമെന്നു സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി.
ജെജെ ആക്ട് രജിസ്‌ട്രേഷനെതിരെ സമസ്ത സുപ്രിംകോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടത്തില്‍ ഉണ്ടായ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെ മലപ്പുറം സുന്നി മഹലില്‍ നടന്ന യതീംഖാന ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ സ്വാഗതം ചെയ്തു. യതീംഖാനകളുടെ ഏകോപനം ലക്ഷ്യമാക്കി അടുത്തമാസം കോഴിക്കോട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത യതീംഖാന കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, കേരള വഖ്ഫ് ബോര്‍ഡ് മെംബര്‍ അഡ്വ. പി വി സൈനുദ്ദീന്‍, കെ എ ജലീല്‍, കെ ഉമ്മര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്ക ര്‍, കെ എം അബ്ദുല്ല, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ എ റഹ് മാന്‍ ഫൈസി, പി വി മുഹമ്മദ് മൗലവി, പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, അഡ്വ. അബൂസിദ്ദീഖ്, കെ എച്ച് ശറഫുദ്ദീന്‍ മൗലവി, അഡ്വ. പി പി ആരിഫ്, കെ ടി കുഞ്ഞിമാന്‍ ഹാജി, ഹമീദ് ഹാജി കാഞ്ഞങ്ങാട് സംസാരിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss