|    Aug 18 Sat, 2018 8:14 pm
FLASH NEWS

യഅ്ക്കൂബ് വധക്കേസ് സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: എസ്ഡിപിഐ

Published : 8th August 2018 | Posted By: kasim kzm

ഇരിട്ടി: പുന്നാട് യഅ്ക്കൂബ് വധക്കേസിലെ പ്രധാന സാക്ഷിയായ ഷാനവാസിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ ആര്‍എസ്എസ് നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ് പ്രസ്താവിച്ചു. നാട്ടിലെ നിയമ വ്യവസ്ഥയെ പോലും ആര്‍എസ്എസ് വെല്ലുവിളിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം.
ആര്‍എസ്എസ് സംസ്ഥാന നേതാവ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെ പ്രതിയായ കേസില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. പുന്നാട്ടെ കേസില്‍ ആയിപ്പുഴയില്‍ താമസിക്കുന്ന സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ ബ്ലാത്തൂരിലെ ആര്‍എസ്എസിനെ ബന്ധിപ്പിച്ച ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുകൊണ്ടുവരണം.
ഇടതുപക്ഷ പോലിസിന്റെ ആര്‍എസ്എസ് അനുകൂല നിലപാട് ഇതിന് തടസ്സമാവരുത്. സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നീക്കത്തെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും പി കെ ഫാറൂഖ് അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss